‘ഒരു ദൈവം തന്ത പൂവേ..’- കടൽകാഴ്ചകളിൽ മുഴുകി വിനീതും മകളും

മക്കൾക്കൊപ്പമുള്ള വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും പങ്കുവയ്ക്കാറുണ്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. മകൻ വിഹാനും മകൾ ഷനായായും സമൂഹമാധ്യമങ്ങളുടെ പ്രിയതാരങ്ങളാണ്. മക്കളുടെ ജന്മദിനത്തിൽ വിനീത് പങ്കുവയ്ക്കുന്ന കുറിപ്പുകൾ വളരെയധികം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, മകളെ കടൽ കാണിക്കുന്ന ചിത്രം പങ്കുവയ്ക്കുകയാണ് താരം.

‘ഒരു ദൈവം തന്ത പൂവേ..’ എന്ന പ്രിയഗാനത്തിനൊപ്പമാണ് മകളുടെ ചിത്രം വിനീത് ശ്രീനിവാസൻ പങ്കുവെച്ചിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം വീട്ടിൽ മക്കൾക്കൊപ്പം സമയം ചിലവഴിക്കുകയാണ് താരം. മക്കൾക്കൊപ്പമുള്ള നിമിഷങ്ങളും ഷൂട്ടിംഗ് വിശേഷങ്ങളും വിനീത് ശ്രീനിവാസൻ മുടങ്ങാതെ പങ്കുവയ്ക്കും. ‘ഹൃദയം’ എന്ന ചിത്രത്തിന്റെ വിശേഷളാണ് ഇപ്പോൾ വിനീത് പങ്കുവയ്ക്കാറുള്ളത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

Read More:‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

അഭിനയം, സംവിധാനം, സംഗീതം, തിരക്കഥ തുടങ്ങി അച്ഛൻ ശ്രീനിവാസനെ പോലെ വിനീത് ശ്രീനിവാസനും കൈവെക്കാത്ത മേഖലകൾ ഇല്ല. അതേസമയം, വിനീത് നായകനായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മനോഹരമാണ്. അന്‍വര്‍ സാദിഖാണ് ചിത്രം സംവിധാനം ചെയ്‌തത്‌. ഗ്രാമീണ പശ്ചാത്തലത്തില്‍, നുറുങ്ങു കോമഡികളും മനോഹര ഗാനങ്ങളും ഉള്‍പ്പെടെ ഫാമിലി ഓഡിയന്‍സിന് വേണ്ടി ഒരുക്കിയ ചിത്രമാണ് മനോഹരം. ചിത്രത്തിൽ ഇന്ദ്രൻസ് ബേസിൽ ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, വിനീതിനെപോലെ തന്നെ സഹോദരൻ ധ്യാൻ ശ്രീനിവാസനും അഭിനയത്തിലും സംവിധാനത്തിലും കയ്യൊപ്പ് പതിപ്പിച്ചുകഴിഞ്ഞു.

sTORY HIGHLIGHTS- VINEETH SRENIVASAN ABOUT DAUGHTER

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.