മഹത്തായ ഭാരതീയ അടുക്കളയിലെ ‘ഒരു കുടം പാറ്’ ഗാനത്തിന് മനോഹരമായി ചുവടുവയ്ക്കുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍

Viral dance for Oru kudam song from The great Indian Kitchen

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്ന ചിത്രത്തിലെ ഒരു കുടം പാറ്… എന്ന ഗാനവും ശ്രദ്ധ നേടി. പാളുവ ഭാഷയിലൊരുങ്ങിയ ഈ ഗാനം ചവിട്ടിതാഴ്ത്തപ്പെട്ടവരുടെ നിലവിളിയെന്നോണം ആസ്വാദകരുടെ കാതുകളില്‍ പ്രതിഫലിയ്ക്കുന്നു.

ശ്രദ്ധ നേടുകയാണ് ഈ ഗാനത്തിന് മനോഹരമായി ചുവടുവയ്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ. രമ്യ എന്നാണ് പെണ്‍കുട്ടിയുടെ പേര്. നൃത്തവീഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു കുടം പാറ് എന്ന പാട്ടിന് വരികളെഴുതിയ മൃദുലാദേവി എസ് ഈ നൃത്തവീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Read more: ദേ, ഈ കുട്ടിയാണ് ആ കുട്ടി; കണ്ണന്റെ അഭിനയം പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ….

അതേസമയം നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. അടുക്കള എന്ന വിഷയത്തെ ഇത്രമനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു സിനിമതന്നെ മലയാള ചലച്ചിത്രലോകത്ത് മുമ്പ് പിറന്നിട്ടില്ല. ജിയോ ബേബി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

Story highlights: Viral dance for Oru kudam song from The great Indian Kitchen