ചരക്കു ട്രെയിന്‍ ഓടിച്ചും വനിതകള്‍; ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാനം

Women crew runs goods train

ഒരു കാലത്ത് അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളിലായിരുന്നു സ്ത്രീകളുടെ ജീവിതങ്ങള്‍. എന്നാല്‍ പെണ്‍കരുത്തുകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്കിറങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ക്ക് അപരിചിതമായിരുന്ന പല മേഖലകളിലും ഇന്ന് സ്ത്രീസാന്നിധ്യം സജീവമാണ്.

റെയില്‍വേ രംഗത്തും സ്ത്രീകള്‍ സാന്നിധ്യമറിയിച്ചിട്ട് നാളുകളായി. എന്നാല്‍ ചരക്കു ട്രെയിന്‍ ഓടിച്ചും താരമായിരിക്കുകയാണ് മൂന്ന് പെണ്‍കരുത്തുകള്‍. മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തിലേയ്ക്കാണ് ഇവര്‍ ചരക്കു ട്രെയിന്‍ ഓടിച്ചത്. വനിതാ സംഘത്തിന്റെ ഈ നേട്ടം പശ്ചിമ റെയില്‍വേ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധിപ്പേരാണ് ഇവര്‍ക്ക് അഭിനന്ദനവുമായി എത്തുന്നത്.

Read more: ഇടവേളയ്ക്ക് ശേഷം ജി വേണുഗോപാല്‍ മലയാള സിനിമയ്ക്കായി പാടുന്നു

കുംകും ഡോംഗ്രെ, ഉദിത് വര്‍മ, അകന്‍ഷാ റായ് എന്നിവരാണ് സധൈര്യം ചരക്കു ട്രെയിന്‍ ഓടിച്ച് ശ്രദ്ധേയരായത്. വിഷമം പിടിച്ച ജോലികള്‍ പോലും സ്ത്രീകള്‍ക്ക് ചെയ്യാമെന്നാണ് ഈ സംഭവം സൂചിപ്പിയ്ക്കുന്നതെന്ന് പലരും ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്നു. ശാക്തികരണത്തിന്റെ മറ്റൊരു മാതൃക എന്ന് കുറിച്ചുകൊണ്ടാണ് വനിതകളുടെ ചിത്രങ്ങള്‍ മന്ത്രി പീയുഷ് ഗോയാല്‍ പങ്കുവെച്ചത്.

Story highlights: Women crew runs goods train