അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയില്ല, സ്വയം വിവാഹം കഴിച്ച് യുവതി; ചെലവാക്കിയത് 20 വർഷത്തെ സമ്പാദ്യം

October 17, 2023

ഓരോ വ്യക്തിയും ഏറ്റവുമധികം കാത്തിരിക്കുന്നതും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നാണ് വിവാഹം. അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒറ്റയ്ക്ക് തന്നെ ജീവിതം നയിക്കാൻ തീരുമാനിക്കുന്നവരുമുണ്ട്. കാരണം, വിവാഹമെന്നത് ഒരു ആയുഷ്കാലത്തെക്കുള്ള വിശ്വാസമാണ്. ഒത്തുപോകാൻ പറ്റുന്നവർ പരസ്പര വിശ്വാസത്തോടെ വിവാഹജീവിതത്തിലേക്ക് കടക്കുന്നു. എന്നാൽ, അങ്ങനൊരാളെ കണ്ടെത്തിയില്ലെങ്കിൽ എന്താണ് മാർഗം? ഒരു സ്ത്രീ സ്വയം വിവാഹം കഴിച്ചിരിക്കുകയാണ് ഇപ്പോൾ.

യുകെക്കാരിയായ യുവതി ‘ശരിയായ പങ്കാളി’ക്കായുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവിൽ അങ്ങനൊരാളെ ലഭിക്കാതെയായപ്പോൾ സ്വയം കല്യാണം കഴിക്കുകയും ചെയ്തു. കഴിഞ്ഞ 20 വർഷമായി അവൾ സ്വരൂപിച്ച 10,000 പൗണ്ട് (ഏകദേശം ₹ 10 ലക്ഷം) ആഘോഷങ്ങൾക്കായി ചെലവഴിച്ചു. 42 കാരിയായ സാറാ വിൽക്കിൻസൺ സഫോക്കിലെ ഫെലിക്‌സ്‌റ്റോവിലെ ഹാർവെസ്റ്റ് ഹൗസിൽ വിവാഹത്തിന് വിരുന്നൊരുക്കുകയും ചെയ്തു. ഇവരുടെ ഏറ്റവും അടുത്ത 40 കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ 14 നേർച്ചകൾ സ്വയം പറഞ്ഞുകൊണ്ട് അവർ സ്വയം വിവാഹിതയായി.

Read also: ബോൾഗാട്ടിക്ക് ഹരം പകരാൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3′; അണിനിരക്കുന്ന കലാകാരന്മാർ ഇവർ!

ലോക്ക്ഡൗൺ സമയത്ത് ഇവർക്ക് 40 വയസ്സ് തികഞ്ഞു. അപ്പോൾ സ്വയം ഒരു ഡയമണ്ട് എൻഗേജ്മെന്റ് മോതിരം സമ്മാനിക്കാൻ തീരുമാനിച്ചു. അന്നുമുതൽ, ഉത്തമനായ പങ്കാളിയെ കണ്ടെത്തുന്നതിനായി കാത്തിരിക്കുന്നതിന് പകരം അവൾ സ്വയം വിവാഹം കഴിക്കുന്നതിനെക്കുറിച്ചുള്ള നീണ്ട ചിന്തകളിലായിരുന്നു. പൂർണമായും ആഡംബരത്തോടെ ഒരു യഥാർത്ഥ വിവാഹ ചടങ്ങെന്നപോലെ തന്നെയാണ് യുവതി തന്റെ ഒറ്റയ്ക്കുള്ള വിവാഹം ആഘോഷമാക്കിയത്.

Story highlights- women marries herself