സെക്കന്റ് ഷോ ഇല്ല; ദ് പ്രീസ്റ്റിന് പിന്നാലെ റിലീസ് മാറ്റി അജഗജാന്തരവും

ajagajantharam

കേരളത്തിലെ തിയേറ്ററുകളിൽ സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ ടിനു പാപ്പച്ചൻ ചിത്രം അജഗജാന്തരത്തിന്റെ റിലീസ് മാറ്റി. ചലച്ചിത്രതാരം ആന്റണി വർഗീസാണ് ഇക്കാര്യം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അതേസമയം സെക്കന്റ് ഷോ ഇല്ലാത്ത സാഹചര്യത്തിൽ മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന്റെ റിലീസും മാറ്റിയിരുന്നു. ഇതോടെ അജഗജാന്തരം, ദ് പ്രീസ്റ്റ് ഉൾപ്പെടെ നിരവധി സിനിമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് അജഗജാന്തരം. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർക്ക് പുറമെ ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, ശ്രീരഞ്ജിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read also:മലയാളി ഹൃദയം കവർന്ന ലാലേട്ടൻ ചിരികൾ; സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ വിഡിയോ

അതേസമയം പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ദ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മോനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മികച്ച സ്വീകാര്യത നേടിയിരുന്നു. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Story Highlights:ajagajantharam-movie-release-postponed