പറന്നുയർന്ന വിമാനത്തിൽ പൂച്ച; പൈലറ്റിനെ ആക്രമിച്ചു, അടിയന്തരലാൻഡിങ്

Cat Attacks Pilot, Forcing Plane To Make Emergency Landing

പറന്നുയർന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ ക്ഷണിക്കാതെ എത്തിയ അതിഥിയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളിൽ നിറയുന്നത്. സുഡാനിൽ നിന്നും ദോഹയിലേക്കുള്ള വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറിപ്പറ്റിയ പൂച്ച പൈലറ്റിനെയും ക്രൂവിനെയും ആക്രമിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൂച്ചയുടെ പെട്ടന്നുള്ള ആക്രമണത്തെത്തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.

വിമാനം പറന്ന് അരമണിക്കൂർ പിന്നിട്ടപ്പോഴാണ് സംഭവം. വിമാനത്തിൽ കണ്ടെത്തിയ പൂച്ചയെ പിടിയ്ക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും പൂച്ച കോക്ക്പിറ്റിലൂടെ ഓടുകയായിരുന്നു. പൂച്ചയെ പിടിയ്ക്കാൻ കഴിയാതെ വന്നതോടെ ആശങ്കയിലായ പൈലറ്റും സാഹപ്രവർത്തകരും ചേർന്ന് വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു. അതേസമയം വിമാനത്തിനകത്ത് പൂച്ച എങ്ങനെ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

Read also:ചെറുപ്പം മുതൽ കണ്ടുവളർന്നത് വെള്ളപ്പൊക്കവും ചുഴലിക്കാറ്റും; പ്രകൃതി സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ച യുവ എഞ്ചിനീയർ…

എന്തായാലും വിമാനം അടിയന്തരമായി നിലത്തിറക്കിയത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതെ സഹായകമായി.

Story HIghlights; Cat Attacks Pilot, Forcing Plane To Make Emergency Landing