താരാട്ടുപാട്ടിന്റെ ചേലിൽ പാട്ടുവേദി; കണ്ണീരണിയിപ്പിച്ച് അസ്‌നക്കുട്ടിയുടെ ആലാപനം

top singer

ചില പാട്ടുകൾ അങ്ങനെയാണ്… കാതുകൾക്കപ്പുറം ഹൃദയംകൊണ്ടാവും നാം അത് ആസ്വദിക്കുക. വരികളിലെ മാധുര്യവും ആലാപനമികവും പലപ്പോഴും പാട്ടുകളെ അത്രമേൽ പ്രിയമുള്ളതാക്കും. ഇപ്പോഴിതാ അത്തരത്തിൽ ഹൃദയംതൊടുന്ന മനോഹരമായ ഒരു താരാട്ടുപാട്ടുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിൽ അസ്‌നക്കുട്ടി. ‘താലോലം താനെ താരാട്ടും…’ എന്ന പാട്ടാണ് അസ്‌ന അതി ഗംഭീരമായി പാട്ടുവേദിയിൽ ആലപിക്കുന്നത്.

‘കുടുംബപുരാണം’ എന്ന ചിത്രത്തിലെ കെ എസ് ചിത്ര ആലപിച്ച ഗാനമാണ് പാട്ടുവേദിയിൽ ഈ കൊച്ചുമിടുക്കി ആലപിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഈണം നൽകിയത് മോഹൻ സിത്താരയാണ്. കേട്ടു നിൽക്കുന്ന ആരുടെയും കണ്ണുനിറയ്ക്കുന്ന മനോഹര ഗാനമാണിത്.

Read also:‘നവരസ’യ്ക്കായി അണിചേർന്ന് താരങ്ങൾ; കൊവിഡ് കാലത്ത് തളർന്നുപോയ സിനിമ പ്രവർത്തകർക്ക് കരുത്തുപകരാൻ പുതിയ ചിത്രം

പാട്ടും നൃത്തവും സ്കിറ്റുമൊക്കെയായി നിരവധി കുട്ടികുറുമ്പുകളാണ് ടോപ് സിംഗർ വേദിയിൽ എത്തുന്നത്. സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങളുമായി എത്തുന്ന കുട്ടികുറുമ്പുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ വേദി ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞു. ആലാപനമികവിനപ്പുറം നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും കുസൃതികൾക്കൊണ്ടും ടോപ് സിംഗർ വേദി ഏറെ മനോഹരമാണ്.

Story Highlights: Top Singer Asna perfomance