രാജ്യത്ത് കൊവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിനിടെ 38,792 കേസുകൾ, പ്രതിദിനകണക്ക് ഏറ്റവുമധികം കേരളത്തിൽ

July 14, 2021
India Covid 19 cases

ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3.1 കോടി കടന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന മരണസംഖ്യയിലും കുറവുണ്ട്. 24 മണിക്കൂറിനിടെ 624 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് മരണസംഖ്യ 4.11 ലക്ഷമായി ഉയർന്നു. നിലവില്‍ രാജ്യത്ത് 4.28 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ഇന്നലെ കേരളത്തില്‍ 14, 539 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,260 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Read also:‘കണ്ണാം തുമ്പീ പോരാമോ..’ ചിരിവേദിയിൽ മലയാളികളുടെ ഇഷ്ടഗാനവുമായി നവ്യ നായർ

മഹാരാഷ്ട്രയില്‍ 7,243 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർക്കാരിയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.

Story highlights: India Latest covid updates-38,792