പാട്ട് മാത്രമല്ല മിമിക്രിയും അഭിനയവുമൊക്കെയുണ്ട് ഈ കൊച്ചുഗായകന്റെ കൈയിൽ; കുട്ടി ദീപക് ദേവായി വേദിയെ ചിരിപ്പിച്ച് ശ്രീദേവ്

പാട്ട് കൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളാണ് ശ്രീദേവ്. അതിശയിപ്പിക്കുന്ന ആലാപനമികവിനൊപ്പം തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയം കൊണ്ടും ശ്രീദേവ് ഇതിനോടകം പ്രേക്ഷകഹൃദയം കവർന്നതാണ്. ഇപ്പോഴിതാ മലയാളികളുടെ എക്കാലത്തേയും പ്രിയഗാനം ‘വെള്ളിക്കിണ്ണം വിതറി തുള്ളി തുള്ളി ഒഴുകും..’ എന്ന ഗാനമാണ് ശ്രീദേവ് വേദിയിൽ ആലപിച്ചിരിക്കുന്നത്. ഇണ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബിച്ചു തിരുമലയുടെ വരികൾക്ക് എ ടി ഉമ്മർ സംഗീതം നൽകിയ ഗാനം സിനിമയിൽ ആലപിച്ചത് കൃഷ്ണചന്ദ്രനാണ്.

പാട്ടിന്റെ മനോഹാരിത ഒട്ടും ചോരാതെ അതിഗംഭീരമായാണ് ശ്രീദേവ് ഗാനം വേദിയിൽ ആലപിച്ചിരിക്കുന്നത്. പാട്ടിന് ശേഷം ശ്രീദേവിന്റെ രസികൻ പ്രകടനവും ടോപ് സിംഗർ വേദിയിൽ സന്തോഷം പകർന്നു. ഇത്തവണ സംഗീത സംവിധായകൻ ദീപക് ദേവിന് രസകരമായൊരു അനുകരണവുമായാണ് ശ്രീദേവ് വേദിയിൽ എത്തിയത്. പാട്ടിന് പുറമെ കുട്ടിപ്പാട്ടുകാരുടെ ഇത്തരം രസകരമായ നിമിഷങ്ങളും ടോപ് സിംഗർ വേദിയിൽ ചിരി നിറയ്ക്കാറുണ്ട്.

Read also: ‘ഒത്തിരി സംതൃപ്തി നൽകിയ ഒരു സിനിമയുടെ ഓർമ്മയ്ക്കായി’; അത്ഭുതദ്വീപിലെ അപൂർവ്വ ചിത്രവുമായി വിനയൻ

സംഗീതസംവിധായകരും പാട്ട് ലോകത്തെ പ്രമുഖരായ ഗായകരുമാണ് പാട്ട് വേദിയിൽ കുഞ്ഞിപാട്ടുകാരുടെ ഗാനങ്ങൾ കേൾക്കാനും അവ വിലയിരുത്താനുമായി എത്താറുള്ളത്. ദീപക് ദേവ്, എം ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ എന്നിവർക്കൊപ്പം അഭിനേതാവും ഗായികയുമായ രമ്യ നമ്പീശനും ഇത്തവണ പാട്ടുവേദിയിൽ കൊച്ചുപാട്ടുകാരുടെ ഗാനങ്ങൾ ആസ്വദിക്കാൻ എത്തിയിരുന്നു. കൊച്ചുഗായകരുടെ നിഷ്‌കളങ്കമായ ആലാപനവും കളികളും ചിരിയുമായി എത്തുന്ന ഓരോ എപ്പിസോഡുകളും ടോപ് സിംഗർ വേദിയിൽ ആഘോഷപ്രതീതിയാണ് സമ്മാനിക്കുന്നത്.

Story highlights: Sreedev acts as Deepak Dev