എന്നെ കൊല്ലാതിരിക്കാൻ പറ്റോ; ചിരിപ്പിച്ച് തങ്കു, കൗണ്ടർ അടിച്ച് ജയസൂര്യയും

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് വേദിയിലൂടെ പ്രേക്ഷകർക്ക് കൂടുതൽ സ്വീകാര്യനായത് തങ്കച്ചൻ വിതുര. വേഷപ്പകർച്ചകൊണ്ടും നർമ്മം കലർത്തിയ സംഭാഷണം കൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ തങ്കച്ചന്റെ പുതിയ ഡയലോഗാണ് പ്രേക്ഷകർക്കിടയിൽ ചിരി നിറയ്ക്കുന്നത്. മലയാളികളിടെ ഇഷ്ടതാരം ജയസൂര്യ അതിഥിയായി എത്തിയപ്പോൾ ഇരുവരും ചേർന്നൊരുക്കിയ രസകരമായ നിമിഷങ്ങളാണ് കാഴ്ചക്കാരിൽ ചിരി പടർത്തുന്നത്.

റാം മനോഹർ വേട്ടപ്പള്ളിയായാണ് ഇത്തവണ തങ്കച്ചൻ വേദിയിലെത്തിയത്. നിരവധി കഥാപാത്രങ്ങൾക്ക് ഫിഗർ കൊടുത്ത തങ്കച്ചൻ വളരെ രസകരമായ തമാശകൾക്കൊണ്ടും വേദിയിൽ ചിരിനിറയ്ക്കുന്നുണ്ട്. തങ്കച്ചന്റെ തമാശകൾക്കൊപ്പം കിടിലൻ കൗണ്ടറുകളുമായി ജയസൂര്യയും വേദിയെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്.

Read also:ആക്രി സാധനങ്ങൾ വിൽക്കുന്ന സ്ത്രീയല്ല ഇത്; അറിയാം സിസിലിയയെ

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അനശ്വരമാക്കുന്ന ചലച്ചിത്രതാരമാണ് ജയസൂര്യ. പ്രജേഷ് സെൻ സംവിധാനം നിർവഹിച്ച വെള്ളമാണ് ജയസൂര്യയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. മദ്യപാനിയായ മുരളി നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് വെള്ളം എന്ന ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights: Thankachan and Jayasurya comedy in Star magic