അഭിനയ മികവില്‍ വിജയ് സേതുപതി; ഒപ്പം മഞ്ജിമയും: തുഗ്ലക്ക് ദര്‍ബാറിലെ ഗാനം ഹിറ്റ്

Annathe Sethi Video Song From Tughlaq Durbar

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്നു താരം. ‘മക്കള്‍ സെല്‍വന്‍’ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. ഏറെ ജനകീയനുമാണ് വിജയ് സേതുപതി. വെള്ളിത്തിരയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പോലും ശ്രദ്ധ നേടാറുണ്ട്.

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് തുഗ്ലക്ക് ദര്‍ബര്‍. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു വിഡിയോ ഗാനം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ഈ ഗാനം. കാര്‍ത്തിക് നേത്തയുടേതാണ് വരികള്‍. അണ്ണാത്തെ സേതി എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അറിവാണ്. വിജയ് സേതുപതിക്കൊപ്പം മലയാളീ താരം മഞ്ജിമ മോഹനും ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

Read more: ‘ഇല്ലിമുളം കാടുകളിൽ’ ലല്ലലലം പാടിയെത്തിയ മേഘ്‌നക്കുട്ടി- ചേർത്തുപിടിച്ച് പാട്ടുവേദി

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാലന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബാലാജി തരണീതരന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നര്‍മ്മം ഇഴചേര്‍ത്ത ഫാന്റസി ചിത്രമാണ് തുഗ്ലക്ക് ദര്‍ബാര്‍. വിജയ് സേതുപതിക്കൊപ്പം പാര്‍ത്ഥിപന്‍, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് നിര്‍മാണം.

Story highlights: Annathe Sethi Video Song From Tughlaq Durbar