മലനിരകള്‍ക്കിടയിലൂടെ പറന്ന് പറന്ന്…; കൗതുകമായി പാരാഗ്ലൈഡിങ് ആസ്വദിക്കുന്ന നായയുടെ വിഡിയോ

Dog paragliding viral video

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകളും ചിത്രങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. പലപ്പോഴും മനുഷ്യരേക്കാള്‍ ആധികമായി കൗതുകം നിറയ്ക്കുന്ന ചില മൃഗക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ സ്ഥാനം പിടിയ്ക്കുന്നു. ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു കാഴ്ചയാണ്.

ഉടമയ്‌ക്കൊപ്പം പാരാഗ്ലൈഡിങ് ചെയ്യുന്ന ഒരു നായയുടേതാണ് ഈ ദൃശ്യങ്ങള്‍. ഔക എന്നാണ് ഈ നായയുടെ പേര്. മൂന്ന് വയസ്സ് പ്രായമുള്ള നായയുടെ പാരഗ്ലൈഡിങ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പറക്കല്‍ നന്നായി ആസ്വദിയ്ക്കുന്ന നായയെ വിഡിയോയില്‍ കാണാം. സാമൊയെഡ് ഇനത്തില്‍ പെട്ടതാണ് ഈ നായ.

Read more: ‘തൽപരകക്ഷിയല്ല..’- വർഷങ്ങൾക്ക് ശേഷം ഡാൻസ് മാസ്റ്റർ വിക്രമും വസുമതിയും കണ്ടുമുട്ടിയപ്പോൾ- വിഡിയോ

സമൂഹമാധ്യമങ്ങളില്‍ മുന്‍പും താരമായിട്ടുണ്ട് ഈ നായ. ഇന്‍സ്റ്റഗ്രാമില്‍ ഔക ഡോട് സാം എന്ന ഒരു അക്കൗണ്ടും നായയ്ക്കുണ്ട്. ഫ്രാന്‍സിലാണ് നായയും ഉടമയുമുള്ളത്. സംവിധായകനായ ഷംസ് ആണ് നായയുടെ ഉടമ. പാരാഗ്ലൈഡിങ്ങിന് പുറമെ ഹൈക്കിങും കയാക്കിങ്ങുമെല്ലാം ചെയ്തിട്ടുണ്ട് ഈ നായ.

Story highlights: Dog paragliding viral video