ആസ്വാദകര്‍ക്ക് ഗാനവന്തമൊരുക്കി ശ്രീനന്ദയുടെ പാട്ട്; ആരും കൈയടിക്കുന്ന പാട്ട് പ്രകടനം

Flowers Top Singer Sreenandha Singing video

പ്രായത്തെ വെല്ലുന്ന പാട്ട് പ്രകടനങ്ങള്‍ക്കൊണ്ട് അതിശയിപ്പിക്കുയാണ് ഫഌവേഴ്‌സ് ടോപ് സിംഗറിലെ കുരുന്ന് ഗായക പ്രതിഭകള്‍. ആദ്യ സീസണിന് പിന്നാലെ എത്തിയ ഫഌവേഴ്‌സ് ടോപ് സിംഗര്‍ 2-ഉം സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് ഫഌവേഴ്‌സ് ടോപ് സിംഗറിലൂടെ.

അരേയും അതിശയിപ്പിക്കുന്ന അതിഗംഭീരമായ ആലാപന മികവിനൊപ്പം നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും കുരുന്ന് ഗായകര്‍ ഫഌവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നു. ആര്‍ദ്രമായ ആലാപനംകൊണ്ട് ഫഌവേഴ്‌സ് ടോപ് സിംഗറില്‍ മധുര സംഗീതം പൊഴിക്കുന്ന കുട്ടിത്താരമാണ് ശ്രീനന്ദ. ഈ മിടുക്കിയുടെ മനോഹരമായ ഒരു പാട്ട് വിരുന്ന് സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമാണ്.

Read more: മണലില്‍ വിരിഞ്ഞ ലാല്‍ ഭാവങ്ങള്‍; ഇത് ‘ലാലേട്ടന്റെ ദശാവതാരം’: വിഡിയോ

‘പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ…’ എന്ന ഗാനമാണ് ശ്രീനന്ദ ഗംഭീരമായി ആലപിച്ചിരിക്കുന്നത്. വിഷുക്കണി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ഓണപ്പാട്ട് കൂടിയാണ് ഇത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനത്തിലെ വരികള്‍. സലീല്‍ ചൗധരി സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Flowers Top Singer Sreenandha Singing video