‘ഇത് പോരെ അളിയാ…’; പാട്ട് വേദിയില്‍ ‘അളിയന്മാരുടെ’ ചില കുടുംബ വിശേഷങ്ങളും

Flowers Top Singer Sreesanth and Madhu Balakrishnan funny

ലോകമെമ്പാടുമുള്ള മലയാളീ പ്രേക്ഷകര്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ട് അതിശയിപ്പിയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്ന് ഗായക പ്രതിഭകള്‍. അതും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍ അതിഥികളായെത്തുന്നവരും വേറിട്ട ആസ്വാദന വിരുന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. അടുത്തിടെ മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം ശ്രീശാന്തും ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയിലെത്തി. ടോപ് സിംഗറിലെ വിധികര്‍ത്താക്കളില്‍ ഒരാളായ മധു ബാലകൃഷ്ണനും ശ്രീശാന്തും തമ്മിലുള്ള വീട്ടുവിശേഷങ്ങളും സൈബര്‍ ഇടങ്ങളില്‍ നിറയുകയാണ്. ശ്രീശാന്തിന്റെ സഹോദരി ദിവ്യ ആണ് മധു ബാലകൃഷ്ണന്റെ ഭാര്യ.

Read more: ദേവസംഗീതം നീയല്ലേ… വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച പാട്ട് പ്രകടനം

ക്രിക്കറ്റില്‍ സ്‌റ്റേറ്റ് ടീമില്‍ പോലും ഇല്ലാതിരുന്ന കാലത്ത് ശ്രീശാന്തിനെ മധു ബാലകൃഷ്ണന്‍ പരിചയപ്പെടുത്തിയത് ഇന്ത്യയുടെ പുതിയ പ്ലയറാണ് എന്നായിരുന്നു എന്ന് ക്രിക്കറ്റ് താരം ഓര്‍ത്തെടുത്തു. ഒപ്പം വേദിയില്‍ രസകരമായ ചില അനുഭവങ്ങളും ശ്രീശാന്ത് പങ്കുവെച്ചു. ‘പറഞ്ഞതെല്ലാം സത്യമായില്ലേ’ എന്നായിരുന്നു ഈ അനുഭവകഥകള്‍ക്ക് മധു ബാലകൃഷ്ണന്‍ നല്‍കിയ കമന്റ്.

Story highlights: Flowers Top Singer Sreesanth and Madhu Balakrishnan funny moments