‘വീട്ടിൽ കാണിക്കാൻ ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞപ്പോൾ, പൃഥ്വിരാജ് എടുത്ത് തന്ന ഫോട്ടോയാണിത്’ – നന്ദി പറഞ്ഞ് ജോണി ആന്റണി

സംവിധായകരിൽ നിന്നും അഭിനേതാക്കളിലേക്ക് ചേക്കേറിയ ഒട്ടേറെപ്പേരുണ്ട്. സംവിധാനത്തിനൊപ്പം അഭിനയം എന്ന രീതിയാണ് പലരും സ്വീകരിക്കുന്നതെങ്കിലും അതിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ജോണി ആന്റണി. അഭിനയിച്ചു തുടങ്ങിയതോടെ ഇനി കുറച്ചുകാലം അതിനായി സമയം നീക്കിവയ്ക്കാം എന്ന തീരുമാനമാണ് അദ്ദേഹം എടുത്തത്. ആ തീരുമാനം തെറ്റിയില്ല, മികച്ച ഹാസ്യതാരത്തിനുള്ള അവാർഡാണ് ജോണി ആന്റണിയെ തേടി എത്തിയത്. സൈമ അവാർഡ്‌സിൽ പുരസ്കാരം ഏറ്റു വാങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ജോണി ആന്റണി കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

ജോണി ആന്റണിയുടെ വാക്കുകൾ;

സൈമയുടെ 2020 ലെ ബെസ്റ്റ് കോമഡി ആക്റ്ററിനുള്ള അവാർഡ് അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ എനിക്ക് ലഭിച്ചു. മുൻ നിരയിൽ അല്ലു അർജുൻ,മലയാളത്തിന്റെ പ്രീയ താരങ്ങളായ ജയറാമേട്ടൻ, മികച്ച നടനുള്ള അവാർഡ് വാങ്ങാൻ എത്തിയ പൃഥ്വിരാജ്, ജോജു ജോർജ്, മികച്ച നടിക്കുള്ള അവാർഡ് വാങ്ങാൻ എത്തിയ ശോഭന, സംവിധായകരും സുഹൃത്തുക്കളുമായ സമുദ്രക്കനി, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണൻ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു. പൂർണിമ ജയറാമും, തെലുങ്ക് നടൻ സായികുമാറും ആണെനിക്ക് അവാർഡ് തന്നത്.വീട്ടിൽ കാണിക്കാൻ ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞപ്പോ,പൃഥ്വിരാജ് എടുത്ത് തന്ന ഫോട്ടോയാണിത്. പൃഥ്വിരാജിന് ഒരുപാട് നന്ദി.

Read More: ഹിറ്റ് ഗാനങ്ങള്‍ക്ക് ഗംഭീരമായി ചുവടുവെച്ച് നിത്യ ദാസും മകളും ഒപ്പം നവ്യ നായരും: മനോഹരം ഈ പെര്‍ഫോമെന്‍സ്‌

വേറൊരു സന്തോഷം മികച്ച നവാഗത സംവിധായകനുള്ള അവാർഡ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അനൂപ് സത്യൻ സ്വന്തമാക്കി എന്നുള്ളതാണ്. അതുപോലെ ശോഭന മാം ആയിരുന്നു മികച്ച നടി. പിന്നെ ഡ്രാമയിലൂടെ എനിക്ക് നല്ലൊരു ബ്രേക്ക് തന്ന രഞ്ജിയേട്ടന് മികച്ച ചിത്രമായ അയ്യപ്പനും കോശിക്കുമുള്ള നിർമാതാവിനുള്ള പുരസ്‌കാരം ഉണ്ടായിരുന്നു. അതും ഇരട്ടി മധുരമായി. ദൂരെ നിന്ന് ആണെങ്കിലും ചിരഞ്ജീവി സാറിനെയും,എപ്പിക്ക് ചിത്രങ്ങളുടെ സംവിധായകനായ കെ വിശ്വനാഥ് സാറിനെയും കാണാൻ സാധിച്ചു. അതിലും ഒരുപാട് സന്തോഷം.സൈമയ്ക്കും, എല്ലാവർക്കും നന്ദി.

Story highlights- johny antony about sima awards