‘ജോണിചേട്ടന്റെ സീന്‍സ് ഷൂട്ട് ചെയ്യാനുണ്ടെങ്കില്‍ കോമഡി സിനിമ കാണുന്ന മൂഡിലാണ് ലൊക്കേഷനിലേക്ക് പോവുക’: അനൂപ് സത്യന്‍

June 24, 2021
Johny Antony Bloopers Varane Avashyamund

ജോണി ആന്റണി എന്ന പേര് മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടതാണ്. ഓരോ കഥാപാത്രങ്ങളിലും അതിശയിപ്പിക്കുകയാണ് താരം. ഗംഭീരമായ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയുമെല്ലാം ജോണി ആന്റണിയെ മികച്ച അഭിനേതാവാക്കുന്നു. ജോണി ആന്റണിയുടെ ഒരു രംഗം ചിത്രീകരിക്കാനുണ്ടെങ്കില്‍ ലൊക്കേഷനിലേക്ക് ചെല്ലുന്നത് കോമഡി സിനിമ കാണുന്ന മൂഡിലാണെന്ന് സംവിധായകന്‍ അനുപൂ സത്യന്‍ പറയുന്നു. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ജോണി ആന്റണി അവതരിപ്പിച്ചിരുന്നു. താരത്തിന്റെ രംഗങ്ങളുടെ ചിത്രീകരണ വിഡിയോയും അനൂപ് സത്യന്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമയിലെ ചില രസകരങ്ങളായ രംഗങ്ങള്‍ ജോണി ആന്റണിയുടെ ഐഡിയ ആണെന്നും അനൂപ് സത്യന്‍ കൂട്ടിച്ചേര്‍ത്തു. 2020 ഫെബ്രുവരിയില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും ചിത്രത്തിന്റെ ഓര്‍മകള്‍ വിട്ടകന്നിട്ടില്ല മലയാള ചലച്ചിത്ര ലോകത്തു നിന്നും. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തി എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

Read more: വേഷപ്പകര്‍ച്ചയില്‍ ഗംഭീര പ്രകടനവുമായി തങ്കച്ചന്‍; ‘ഇത് ലൈഫ് ഓഫ് പൈലി’

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രധനാ ആകര്‍ഷണം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി എന്നതാണ്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. താരം നായികയായെത്തിയ ആദ്യ മലയാള ചിത്രംകൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും.

Story highlights: Johny Antony Bloopers Varane Avashyamund