വേഷപ്പകര്‍ച്ചയില്‍ ഗംഭീര പ്രകടനവുമായി തങ്കച്ചന്‍; ‘ഇത് ലൈഫ് ഓഫ് പൈലി’

June 23, 2021
Thankachan Vithura life of Paily performance in Star Magic

ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് തികച്ചും വേറിട്ട ആസ്വാദനമാണ്. സ്റ്റാര്‍ മാജിക് പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. തങ്കച്ചന്‍ വിതുര എന്ന താരത്തിനും ആരാധകര്‍ ഏറെയാണ്. പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്.

കടല്‍ജീവിതത്തിലെ ചില രസികന്‍ അനുഭവങ്ങളുമായെത്തിയ പൈലിയെ അവിസ്മരണീയമാക്കിയിരിക്കുകയാണ് തങ്കച്ചന്‍. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹാസ്യത്തെ അനായാസം കൈകാര്യം ചെയ്യാന്‍ ഈ കലാകാരന് സാധിക്കുന്നു. ഇതുതന്നെയാണ് തങ്കച്ചന്‍ വിതുര എന്ന കഥാപാത്രത്തെ ഇത്രമേല്‍ ജനസ്വീകാര്യനാക്കിയതും.

Read more: അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ കേള്‍ക്കാതെ പോയ ഗാനം

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി.

Story highlights: Thankachan Vithura life of Paily performance in Star Magic