പിറന്നാള്‍ ദിനത്തില്‍ മകള്‍ അലംകൃതയുടെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; ഹൃദയംതൊടുന്ന ആശംസയും

Story highlights: Prithviraj Sukumaran's birthday wishes to Ally

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ ആലിക്ക് ഇന്ന് പിറന്നാളാണ്. താരപുത്രിയുടെ ചിത്രം പങ്കവെച്ചുകൊണ്ടാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ നേര്‍ന്നത്. വളരെ അപൂര്‍വമായി മാത്രമാണ് മകളുടെ ചിത്രങ്ങള്‍ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. പ്രത്യേകിച്ച് പിറന്നാള്‍ ദിനങ്ങളില്‍ മാത്രം.

അലംകൃത എന്നാണ് ആലിയുടെ യഥാര്‍ത്ഥ പേര്. ‘നിന്നെയോര്‍ത്ത് ഡാഡയും മമ്മയും അഭിമാനിക്കുന്നു. പുസ്തകത്തോടുള്ള നിന്റെ ഇഷ്ടവും ലോകത്തോടുള്ള സ്‌നേഹവും നിനക്കൊപ്പം വളരട്ടെ’ എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് മകള്‍ക്ക് പിറന്നാള്‍ ആശംസിച്ചത്. നിരവധിപ്പേര്‍ കുട്ടിത്താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തുന്നുണ്ട്.

ബ്രോ ഡാഡിയുടെ തിരക്കിലാണ് പൃഥ്വിരാജ്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ ഒരു മുഴിനീള കഥാപാത്രമായെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാലൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, സൗബിന്‍, ജഗദീഷ്, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നു.

Story highlights: Prithviraj Sukumaran’s birthday wishes to Ally