‘രാ തിങ്കള്‍….’ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഹോമിലെ ഗാനം

Ra Thinkalin Video Song From Home Movie

ചില പാട്ടുകള്‍ അങ്ങനെയാണ്, ഒരു നേര്‍ത്ത മഴനൂല് പോലെ അവ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കും. കാലാന്തരങ്ങള്‍ക്കുമപ്പുറം ആ ഗാനം പത്തരമാറ്റിന്റെ തിളക്കത്തോടെ മനസ്സുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. ഹോം എന്ന ചിത്രത്തിലെ രാ തിങ്കള്‍… എന്ന ഗാനവും അത്തരത്തിലുള്ളതാണ്. ഈ വിഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വൈകാരികമായി ഏറെ ഇഴയടുപ്പം സൂക്ഷിക്കുന്നതാണ് ഈ ഗാനം. മമ്താ സീമന്തിന്റേതാണ് ഗാനത്തിലെ വരികള്‍. രാഹുല്‍ സുബ്രഹ്‌മണ്യം സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ് യേശുദാസും രമ്യ നമ്പീശനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്.

അഭിനയ മികവില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് # ഹോം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിയ്ക്കുന്നതും. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ഇന്ദ്രന്‍സ് പരിപൂര്‍ണതയിലെത്തിച്ചിരിയ്ക്കുന്നു.

Read more: ദേവസംഗീതം നീയല്ലേ… വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച പാട്ട് പ്രകടനം

റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മാണം. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിയ്ക്കുന്ന ചിത്രത്തില്‍ നര്‍മത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. നീല്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ഭാസി, നസ്ലിന്‍, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Ra Thinkalin Video Song From Home Movie