അധ്യാപക ദിനത്തില്‍ ഭവനരഹിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് വീട്; മാതൃകയാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍

September 5, 2021
Teachers day inspiring story of sr. Lizzy Chakalakkal

സെപ്റ്റംബര്‍ അഞ്ച്, അധ്യാപക ദിനമാണ്. സമൂഹമാധ്യമങ്ങളിലെല്ലാം നിറയുന്നതും അധ്യാപകദിനത്തിന്റെ ആശംസകളും സന്ദേശങ്ങളുമൊക്കെയാണ്. മൂല്യബോധവും ആത്മവിശ്വാസവും അറിവുമുള്ള തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ ഓരോ അധ്യാപകരും വഹിക്കുന്ന പങ്ക് ചെറുതല്ല.

അധ്യാപക ദിനത്തില്‍ വേറിട്ടൊരു മാതൃക പകരുന്ന അധ്യാപികയുടെ വിശേഷങ്ങള്‍ ശ്രദ്ധ നേടുന്നു. ഭവന രഹിതരായ വിദ്യാര്‍ഥികള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ എന്ന അധ്യാപിക ഹൃദയം കവരുന്നത്. എറണാകുളം ജില്ലയിലെ തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍. അധ്യാപക ദിനത്തോട് അനുബന്ധിച്ചും രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് മനോഹരമായ സ്വപ്‌ന ഭവനങ്ങള്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ സമ്മാനിയ്ക്കപ്പെട്ടു.

Read more: ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകന്റെ ബാലെ നൃത്തം: കൈയടിച്ച് സോഷ്യല്‍ മീഡിയ

ഇതിനോടകംതന്നെ 150 കുടുംബങ്ങള്‍ക്ക് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ സ്‌നേഹ തണലൊരുങ്ങി. ലില്ലി പോള്‍ എന്ന അധ്യാപികയും സിസ്റ്ററിനൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളിയാകുന്നു. ഭവന രഹിതരായവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ഹൗസ് ചലഞ്ച് എന്നൊരു പദ്ധതിക്കും സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ ആണ് തുടക്കം കുറിച്ചത്. സുമനസ്സുകളായ നിരവധിപ്പേര്‍ ഈ പദ്ധതിയില്‍ ഭാഗമാകുന്നുണ്ട്. അറിവിന്റെ വെളിച്ചം പകരുന്നതോടൊപ്പം അഭയവുമൊരുക്കി വേറിട്ട മാതൃകയാവുകയാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍.

Story highlights: Teachers day inspiring story of sr. Lizzy Chakalakkal