റിലീസിന് മുന്നോടിയായി അഞ്ചാം സീസൺ ആദ്യഭാഗത്തിന്റെ വിഡിയോ പുറത്തുവിട്ടു; റെക്കോർഡ് കാഴ്ചക്കാരെ നേടി ‘മണി ഹെയ്സ്റ്റ്’

വെബ് സീരീസ് ആരാധകരിൽ തരംഗമായതാണ് സ്പാനിഷ് സീരീസ് മണി ഹെയ്‌സ്റ്റ്. അഞ്ചാം സീസൺ ഇന്ന് മുതൽ പ്രേക്ഷകരിലേക്കെത്തുമ്പോൾ ഏറെ ആവേശത്തിലാണ് മണി ഹെയ്സ്റ്റ് ആരാധകർ. എന്നാൽ റിലീസിന് മുന്നോടിയായി അബിയറപ്രവർത്തകർ പങ്കുവെച്ച വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ചർച്ചയാകുന്നത്. പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ യുട്യൂബിലൂടെയാണ് അണിയറക്കാർ ഷെയർ ചെയ്തത്. ഇംഗ്ലീഷ് സബ്ടൈറ്റിലോടെ പുറത്തുവിട്ട അഞ്ചാം സീസൺ ആദ്യ ഭാഗത്തിന്റെ വിഡിയോ ഇതിനോടകം 25 ലക്ഷത്തിലധികം കാഴ്ചക്കാരേയും നേടിക്കഴിഞ്ഞു.

ഇന്ത്യൻ സമയം 12:30 നാണ് അഞ്ചാം സീസൺ ആദ്യ ഭാഗം നെറ്റ്ഫ്ളിക്സ് റിലീസായി പ്രേക്ഷകരിലേക്കെത്തുന്നത്. ഈ സീസന്റെ രണ്ടാം ഭാഗം ഡിസംബർ മൂന്നാം തീയതിയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ പണം കൊള്ളയടിക്കുകയും ജനവികാരം തങ്ങളോടൊപ്പം നിർത്തുകയും ചെയ്യുന്ന ഒരു കൂട്ടം കൊള്ളക്കാരിലൂടെയും അവരെ നേരിടാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മണി ഹെയ്‌സ്റ്റ് നാലാം ഭാഗം അവസാനിച്ചത്. അതുകൊണ്ടുതന്നെ പുതിയ സീസണിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സീരീസ് ആരാധകർ. അതേസമയം അഞ്ചാം സീസണോടെ മണി ഹെയ്‌സ്റ്റ് അവസാനിക്കും. അതുകൊണ്ടുതന്നെ ഏറെ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

Read also; യാത്രയ്ക്കിടെ ഉടമയെ നഷ്ടപ്പെട്ടു; നാളുകള്‍ക്ക് ശേഷം ദൂരങ്ങള്‍ താണ്ടി തിരികെ നടന്ന് ഉടമയ്ക്കരികിലെത്തിയ നായ

അലക്സ് പീന സംവിധാനം ചെയ്ത സീരീസ് ലോകമെമ്പാടും നിരവധി ആരാധകരെ നേടിയെടുത്തതാണ്. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അതിൽ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രം പ്രൊഫസറായി വേഷമിട്ട അൽവാരോ മോർട്ടെയാണ്.

Story highlights; The first 15 minutes video of Money Heist part 5