മിന്നല്‍ മുരളി; മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ഇനി പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പുറത്ത്

Tovino Thomas Minnal Murali O

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫാണ് മിന്നല്‍ മുരളിയുടെ സംവിധായകന്‍. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ക്രിസ്മസിനോട് അനുബന്ധിച്ച് ഡിസംബര്‍ 24 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും.

2019- ഡിസംബര്‍ 23 ന് ആണ് മിന്നല്‍മുരളിയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരി മൂലം ഷൂട്ടിങ് നീണ്ടുപോയി. 19 മാസംകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വീണ്ടും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തും.

Read more: ‘വലിയ മാറ്റങ്ങളൊന്നും ഇല്ലെന്ന് താരം’; കുട്ടിക്കാല ചിത്രം വൈറല്‍

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒരുമിയ്ക്കുന്ന ചിത്രംകൂടിയാണ് ഇത്. മലാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. സോഫിയ പോള്‍ ആണ് നിര്‍മാണം. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്, തമിഴ് താരം ഗുരു സോമസുന്ദരം തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Tovino Thomas Minnal Murali OTT Release Date Announcement