‘വലിയ മാറ്റങ്ങളൊന്നും ഇല്ലെന്ന് താരം’; കുട്ടിക്കാല ചിത്രം വൈറല്‍

September 23, 2021
Bhavana shares her childhood photo

ചലച്ചിത്ര ലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങളുടെ വ്യത്യസ്തമായ ചില ഫോട്ടോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. പ്രത്യേകിച്ച് അവരുടെ കുട്ടിക്കാല ചിത്രങ്ങള്‍. നിരവധി കഥാപാത്രങ്ങളുടെ ചലച്ചിത്ര ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയ ഭാവന പങ്കുവെച്ച ഒരു ചിത്രവും ശ്രദ്ധ നേടുന്നു. താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇത്.

‘വലിയ മാറ്റങ്ങളൊന്നും ഇല്ലെല്ലോ എന്ന അടിക്കുറിപ്പിനൊപ്പമാണ് ഭാവന ഫോട്ടോ പങ്കുവെച്ചത്. കുട്ടിക്കാല ചിത്രത്തിനൊപ്പം അതേ ഭാവത്തിലുള്ള പുതിയകാല ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പലപ്പോഴും പങ്കുവയ്ക്കാറുമുണ്ട്. ഫാഷന്‍ സെന്‍സുകൊണ്ട് ഫാഷന്‍ലോകത്തും താരം ശ്രദ്ധ നേടുന്നു.

നിഷ്‌കളങ്കമായ ചിരികൊണ്ടും അഭിനയമികവുകൊണ്ടും പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയമാണ് താരം. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം.

Read more: ട്വല്‍ത് മാന്‍ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിച്ച് ഉണ്ണി മുകുന്ദന്‍; മധുരം നല്‍കി മോഹന്‍ലാലും: വിഡിയോ

മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.

Story highlights: Bhavana shares her childhood photo