മണിച്ചിത്രത്താഴില്‍ കറുത്തമ്മയും കൊച്ചുമുതലാളിയും ആയിരുന്നെങ്കില്‍ ദേ ഇതുപോലെ: ചിരിവിഡിയോ

Yuvakrishna and Aiswarya recreates Manichithrathazhu movie scene

ഗംഗയിപ്പോ എവിടെ പോകുന്നു…. ഈ ഡയലോഗ് പരിചിതമല്ലാത്ത മലയാളികള്‍ ഉണ്ടാവില്ല. മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് രംഗത്തിന് തുടക്കം കുറിക്കുന്നത് ഈ വാചകത്തിലൂടെയാണ്. ശോഭനയും സുരേഷ് ഗോപിയും അനശ്വരമാക്കിയ ഗംഗയും നകുലനും എന്ന കഥാപാത്രങ്ങളും രംഗങ്ങളുമൊന്നും പ്രേക്ഷക മനസ്സില്‍ നിന്നും വിട്ടകന്നിട്ടില്ല. അത്രമേല്‍ സ്വീകാര്യത നേടിയിരുന്നു ചിത്രം.

ഈ രംഗത്തില്‍ മധുവും ഷീലയും ആയിരുന്നു അഭിനയിച്ചിരുന്നതെങ്കിലോ… അങ്ങനെയൊരു ആസ്വാദനം ലോക മലയാളികള്‍ക്കായി ഒരുക്കിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. മനോഹരമായ രംഗം രസകരമായി പുനഃരാവിഷ്‌കരിച്ചുകൊണ്ട് സ്റ്റാര്‍ മാജിക്കിലെ താരങ്ങളായ യുവ കൃഷ്ണയും ഐശ്വര്യ എന്ന ഐഷുവും കൈയടി നേടി.

Read more: ദേ ഇവരാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് റീമേക്ക് ഒരുക്കിയ ചെറുപ്പക്കാര്‍; വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

ഷീലയും മധുവും അനശ്വരമാക്കിയ കറുത്തമ്മയും കൊച്ചുമുതലാളിയുമായിട്ടായിരുന്നു ഇരുവരുടേയും പ്രകടനം. മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ നകുലനും ഗംഗയ്ക്കും പകരം കൊച്ചുമുതലാളിയേയും കറുത്തമ്മയെയും ഇവര്‍ പുനഃസൃഷ്ടിച്ചു. എന്തായാലും രസകരമായ ഈ അനുകരണം സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴസ് സ്റ്റാര്‍ മാജിക്. രസകരമായ കൗണ്ടറുകളും ഗെയിമുകളുടെ ആവേശവും താരക്കൂട്ടങ്ങളുടെ വേഷപ്പകര്‍ച്ചയുമൊക്കെയാണ് ഈ പരിപാടിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ അഥിതികളായെത്തുന്ന താരങ്ങളും പ്രേക്ഷകര്‍ക്കായി മികച്ച ആസ്വാദന വിരുന്നൊരുക്കുന്നു.

Story highlights: Yuvakrishna and Aiswarya recreates Manichithrathazhu movie scene