പൃഥ്വിരാജിന് പിറന്നാൾ ആശംസിച്ച് ബ്രോ ഡാഡി ടീമിന്റെ സ്പെഷ്യൽ വിഡിയോ

Prithviraj Sukumaran Birthday Special

നടനായും നിർമാതാവായും സംവിധായകനായുമെല്ലാം മലയാള ചലച്ചിത്ര ലോകത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. പിറന്നാൾ നിറവിലാണ് താരം. നിരവധിപ്പേരാണ് പൃഥ്വിരാജ് സുകുമാരന് പിറന്നാൾ ആശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി എന്ന പുതിയ ചിത്രത്തിന്റെ ടീമും സ്പെഷ്യൽ വിഡിയോയിലൂടെ താരത്തിന് പിറന്നാൾ ആശംസിച്ചു.

ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ ചില ലൊക്കേഷൻ കാഴ്ചകളാണ് സ്പെഷ്യൽ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബ്രോ ഡാഡിയുടെ ചിത്രീകരണം അവസാനിച്ചു. രസകരമായൊരു കുടുംബ ചിത്രം എന്നാണ് ബ്രോ ഡാഡിയെ പൃഥ്വിരാജ് വിശേഷിപ്പിച്ചിരിക്കുന്നത്.

Read more: ലോകത്തെ ഏറ്റവും ഉയരമുള്ള വനിതയായി 24-കാരി; ഗിന്നസ് തിളക്കത്തിൽ റുമെയ്‌സ ഗെൽഗി

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ ഒരു മുഴിനീള കഥാപാത്രമായെത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാലൂരാണ് ചിത്രത്തിന്റെ നിർമാണം. മീന, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ, ജഗദീഷ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു.

Story highlights: Prithviraj Sukumaran Birthday Special Video by Bro Daddy