‘കോച്ച് ഇവാൻ വുക്കോമനോവിച്ച് ഒരു സൈലൻറ് കില്ലർ’: ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ച് ഐ എം വിജയൻ

ഒഡീഷ എഫ് സിയെ ഏകപക്ഷീയമായ 2 ഗോളിന് തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ എല്ലാ ക്രെഡിറ്റും കോച്ചിന് നൽകി ആരാധകർ. സീസണിലെ തുടർച്ചയായ പത്താം വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ്, ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന അവിശ്വസനീയമായ തിരിച്ചു വരവിൽ ആണ്. ഐ എസ് എലിന്റെ ചരിത്രത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച പ്രകടനം ആണ് ഈ സീസണിലേത്. ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന കോച്ച് ഇവാൻ വുക്കോമനോവിച്ചിന് അഭിനന്ദനങ്ങളുമായി എത്തുകയാണ് ഐ എം വിജയൻ.

ഐ എസ് എലിൽ കളിച്ചിട്ടുള്ള ഏറ്റവും മികച്ച ബ്ലാസ്റ്റേഴ്‌സ് ടീമാണിതെന്നും അതിന്റെ എല്ലാ ക്രെഡിറ്റും കോച്ച് ഇവാന് ഉള്ളതാണെന്നും ഐ എം വിജയൻ പറഞ്ഞു. എല്ലാ മേഖലകളിലും മികവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന ഒരു ബ്ലാസ്റ്റേഴ്‌സ് ടീമിനെ ആണ് ഈ സീസണിൽ മൈതാനത്തു കാണാൻ കഴിയുക, പല കളിക്കാരുടെയും മികവിലേക്കുള്ള മാറ്റത്തിന് കാരണമായിരിക്കുന്നത് കോച്ച് ഇവാൻറെ പരിശീലനതന്ത്രങ്ങൾ തന്നെ ആണെന്നും പറഞ്ഞ ഐ എം വിജയൻ ഇവാൻ ഒരു സൈലന്റ് കില്ലർ ആണെന്നും കൂട്ടിച്ചേർത്തു.

Read More: ഒമിക്രോൺ കൊണ്ടുപോകുമോ തിരക്കേറിയ ഈ കായിക വർഷം…

സീസൺ പകുതി ആയപ്പോഴേക്കും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷയാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ കളികളിൽ കണ്ട ഫോം തുടർന്നാൽ ബ്ലാസ്റ്റേഴ്‌സ് കപ്പ് അടിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

Story Highlights: I M Vijayan applauds Kerala Blasters Coach Ivan Vukomanovic