ദിവസം മുഴുവൻ ഊർജത്തോടെയിരിക്കാൻ ഒഴിവാക്കേണ്ട പ്രഭാത ശീലങ്ങൾ

രാവിലെ എഴുന്നേൽക്കുന്നത് തന്നെ ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. മറ്റു ചിലർക്കാവട്ടെ രാവിലെ എഴുന്നേൽക്കുന്നത് എളുപ്പവും വേഗത്തിലുള്ളതുമായ ഒരു പ്രക്രിയയാണ്, പ്രത്യേകിച്ച് ആരോഗ്യകരമായ പ്രഭാത ദിനചര്യകൾ പിന്തുടരുന്നവർക്ക്. എന്തുതന്നെയായാലും രാവിലെ എഴുന്നേൽക്കുമ്പോൾ മുതലുള്ള ശീലങ്ങൾ തീർച്ചയായും ആളുകളുടെ ദൈനംദിന കാര്യങ്ങളെ വളരെയധികം സ്വാധീനിക്കും.

ഒരു ദിവസത്തിന്റെ ഊർജം ഇല്ലാതാക്കാനും മാനസികാവസ്ഥയെ നശിപ്പിക്കാനും കഴിയുന്ന ചില ശീലങ്ങൾ ഒഴിവാക്കി ചില പ്രഭാത ദിനചര്യകൾ ശീലമാക്കിയാൽ എളുപ്പത്തിൽ തന്നെ മനോഹരമായ ദിവസങ്ങളിലേക്ക് ചുവടുമാറാൻ നിങ്ങൾക്ക് സാധിക്കും.

നിങ്ങളുടെ മാനസികാവസ്ഥയെയും ഊർജത്തെയും ബാധിക്കുന്ന ശീലങ്ങൾ മാറ്റാനിതാ ഒരു എളുപ്പവഴി. ജീവിതത്തിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്ന ആരും പ്രത്യേകം ഓർക്കേണ്ട കാര്യമാണ്, ഗുണമേന്മയുള്ള ശീലങ്ങൾ ഗുണനിലവാരമുള്ള ജീവിതത്തെയും മോശമായ ശീലങ്ങൾഅങ്ങനെയും സ്വാധീനിക്കുന്നു.

എല്ലാവരും അലാറത്തെ ആശ്രയിച്ച് എഴുന്നേൽക്കുന്നവരാണ്. എന്നാൽ, പിറ്റേന്ന് ആറുമണിക്ക് ഉണരാനായി അലാറം വെച്ചാൽ അത് സ്നൂസ് ചെയ്ത് ഉറക്കം തുടരുന്നവരാണ് അധികവും. ആ സ്‌നൂസ് ബട്ടൺ അമർത്താനുള്ള പ്രലോഭനത്തിൽ നിന്നും പിന്തിരിയുക എന്നതാണ് മികച്ചൊരു പ്രഭാതത്തിനായുള്ള ആദ്യ തുടക്കം.

ശരിക്കും നേടാൻ ആഗ്രഹിക്കുന്നതിൽ നിന്ന് നിങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന ഒരു പ്രവർത്തിയാണ് ഇത്. ഓരോ തവണയും സ്‌നൂസ് ബട്ടണിൽ അമർത്തുമ്പോൾ പിന്നീട് എന്ന ഒരു അവസ്ഥയിലേക്കാണ് മനസും എത്തുന്നത്. അതായത് മാറ്റിവെക്കലാണ് നിങ്ങൾ അതിൽ നിന്നും പഠിക്കുക. അതുകൊണ്ട് ആദ്യം ഒഴിവാക്കേണ്ടത് ഈ ശീലമാണ്.

അടുത്തത് ഉണർന്നാലുടൻ ഫോണിൽ തുടക്കമിടുന്നതാണ്. എല്ലാവരും ഇന്ന് ആ ശീലമുള്ളവരാണ്. ഫോണെടുത്ത് സോഷ്യൽ മീഡിയയിൽ നോക്കി പലയിടത്തേക്ക് ശ്രദ്ധ വ്യതിചലിക്കുമ്പോൾ ആ ദിവസത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ തുടരേണ്ടി വരും. അതുകൊണ്ട് ആ ശീലത്തിനും വിടപറയുക.

Read More: വിവാഹവാർഷികദിനത്തിൽ ക്യാമറാമാൻ രതീഷിനെ കാത്തിരുന്ന സർപ്രൈസ്; ഉത്സവവേദിയിലെ ചിരിക്കാഴ്ചകൾ

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വളരെയധികം മോശമായി തന്നെ ഓരോ ദിവസത്തെയും ബാധിക്കും. അതുകൊണ്ട് ഒഴിഞ്ഞ വയറ്റിൽ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് തീർച്ചയായും ഒഴിവാക്കുകയും വേണം.മാത്രമല്ല, ആരോഗ്യമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ലാത്തതിനാൽ ദിവസം മുഴുവൻ നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കാൻ പോകുന്ന എന്തെങ്കിലും കഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഓഫീസിലേക്കായാലും സ്‌കൂളിലേക്കായാലും വീട്ടിൽ ഇരിക്കുമ്പോൾ ആയാലും രാവിലെ തന്നെ കുളിക്കുന്നത് ശീലമാക്കുക. കുളിക്കുമ്പോൾ ലഭിക്കുന്ന പുതുമ മറ്റൊന്നുതന്നെയാണ്. ദിവസം മുഴുവൻ ഊർജത്തോടെയിരിക്കാൻ ഇതും സഹായിക്കും.

Story highlights-things you need to stop doing in the morning