chiranjeevi sarja

മേഘ്‌നയുടെ മടിയിലിരുന്ന് കുഞ്ഞ് ‘ജൂനിയര്‍ ചീരു’ അച്ഛന്റെ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു: വീഡിയോ

മരണം കവര്‍ന്നെടുത്ത ചലച്ചിത്രതാരം ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട് സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടംതന്നെയാണ്. മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹം അഭിനയിച്ച സിനിമയുടെ ട്രെയ്‌ലറും പുറത്തെത്തി. ചിരഞ്ജീവി സര്‍ജയുടേയും മേഘ്‌ന രാജിന്റേയും മകനാണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. അടുത്തിടെയാണ് ജൂനിയര്‍ ചീരുവിനെ മേഘ്‌ന രാജ് ആരാധകര്‍ക്കായി പരിചയപ്പെടുത്തിയതും. ഇപ്പോഴിതാ ചിരഞ്ജീവി സര്‍ജ അഭിനയിച്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യുന്ന കുഞ്ഞു...

മേഘ്‌നയ്ക്ക് കുഞ്ഞു ജനിച്ച ദിനത്തിന്റെ പ്രത്യേകത പങ്കുവെച്ച് കുടുംബം

അന്തരിച്ച നടൻ ചിരഞ്ജീവി സാർജയ്ക്കും തെന്നിന്ത്യൻ നടി മേഘ്‌ന രാജിനും കുഞ്ഞുപിറന്ന സന്തോഷം ആരാധകരും ഏറ്റെടുത്തിരുന്നു. മേഘ്‌നയുടെ ബേബി ഷവർ ചിത്രങ്ങൾ ശ്രദ്ധ നേടിയതിന് പിന്നാലെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. 22-10-2020ലാണ് മേഘ്‌ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ ദിനത്തിനും വളരെയധികം പ്രത്യേകത ഉണ്ടെന്ന് പറയുകയാണ് ചിരഞ്ജീവിയുടെ കുടുംബം. ഒരു ഒക്ടോബര്‍ 22നായിരുന്നു...

ചിരഞ്ജീവി സാർജയുടെ ജന്മദിനത്തിൽ ആരാധകർക്കായി സർപ്രൈസ് ഒരുക്കി സിനിമാലോകം

മരണശേഷവും ആരാധകർക്ക് ആവേശം പകരുകയാണ് തന്റെ ചിത്രങ്ങളിലൂടെ ചിരഞ്ജീവി സാർജ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജന്മവാർഷികമായ ഒക്ടോബർ 17ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ടു സിനിമാവിശേഷങ്ങളാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്, ശിവാർജുന എന്ന ചിത്രം വീണ്ടും റിലീസ് ചെയ്യുന്നു. അതിനോടൊപ്പം തന്നെ 'രാജമാർത്താണ്ഡ'യിൽ നിന്നുള്ള ഒരു ഗാനവും എത്തുന്നുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കർണാടകയിൽ തിയേറ്ററുകൾ അടയ്ക്കുന്നതിന് ഒരു ദിവസം...

‘എനിക്ക് നിങ്ങൾ നൽകിയ കരുത്തുറ്റ പിന്തുണയുമായി ഞാനും എന്നും കൂടെയുണ്ടാകും, ഉറപ്പ്’- ചിരഞ്ജീവിയുടെ സഹോദരന് ഹൃദ്യമായ പിറന്നാൾ കുറിപ്പുമായി മേഘ്‌ന

ചിരഞ്ജീവി സാർജയുടെ മരണശേഷം ശക്തമായ പിന്തുണയുമായി മേഘ്‌നയ്‌ക്കൊപ്പം കുടുംബമുണ്ടായിരുന്നു. ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ് സാർജയാണ് മേഘ്‌നയെ ഈ വിഷമഘട്ടം അതിജീവിക്കാൻ സഹായിച്ചത്. മേഘ്‌നയുടെ സീമന്ത ചടങ്ങിൽ ചിരഞ്ജീവിയുടെ ചിത്രത്തിന് മുന്നിൽ വിതുമ്പിയ ധ്രുവ് സാർജയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പ്രതിസന്ധിയിൽ ഒപ്പം നിന്ന സഹോദരന് ഹൃദ്യമായ പിറന്നാൾ ആശംസകൾ അറിയിക്കുകയാണ് മേഘ്‌ന...

മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല- നൊമ്പരത്തോടെ നവ്യ നായർ

നടി മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഭർത്താവും നടനുമായ ചിരഞ്ജീവി സാർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. കുടുംബാംഗങ്ങളെല്ലാം ആഘോഷമായി നടത്തിയ ചടങ്ങിൽ ചിരഞ്ജീവിയുടെ കൂറ്റൻ കട്ട് ഔട്ടും ഒരുക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ മേഘ്ന പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെ ഒട്ടേറെ സിനിമാപ്രവർത്തകർ മേഘ്‌നയ്ക്ക് ആശംസ അറിയിച്ചു....

ഒരു ഓർമ്മ ചിത്രം; ചിരഞ്ജീവി സാർജയ്ക്കും മേഘ്‌നയ്ക്കുമൊപ്പമുള്ള ചിത്രവുമായി നസ്രിയ

കന്നഡ നടൻ ചിരഞ്ജീവി സാർജ വിടപറഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു. ഇപ്പോഴും അപ്രതീക്ഷിതമായ മരണത്തിൽ നിന്നും മോചിതരായിട്ടില്ല ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌നയും കുടുംബവും. മേഖ്നയുമായും ചിരഞ്ജീവിയുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു നടി നസ്രിയ. ചിരഞ്ജീവിയുടെ മരണ വാർത്ത ഏറെ നൊമ്പരത്തോടെ നസ്രിയയും പങ്കുവെച്ചിരുന്നു. ഇപ്പോൾ ചിരഞ്ജീവിക്കും മേഘ്‌നയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നസ്രിയ. ഭായ്...

അന്തരിച്ച നടൻ ചിരഞ്ജീവി സാർജയുടെ ശബ്ദമാകാൻ സഹോദരൻ ധ്രുവ്

അപ്രതീക്ഷിതമായാണ് കന്നഡ നടൻ ചിരഞ്ജീവി സാർജ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ ഏഴിനാണ് ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ ചിരഞ്ജീവി സാർജ മരണമടഞ്ഞത്. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് 'രാജാ മാർത്താണ്ഡ'. ഇപ്പോൾ 'രാജാ മാർത്താണ്ഡ'യ്ക്കായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സാർജയുടെ സഹോദരനും...

‘നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ കാത്തിരിക്കുകയാണ് ഞാൻ’- മനസ് തൊട്ട കുറിപ്പുമായി മേഘ്‌ന

സിനിമാലോകത്തിന് ഇത് വേർപാടിന്റെ വർഷമാണ്. ഒട്ടേറെ സിനിമാ പ്രവർത്തകർ വിടപറഞ്ഞു. ഏറെ നൊമ്പരപ്പെടുത്തി മരണമായിരുന്നു നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സാർജയുടേത്. ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി മരണമടഞ്ഞത്. സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം മേഘ്‌ന മനസ് തുറക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നൊമ്പരമുണർത്തുന്ന കുറിപ്പ് മേഘ്‌ന പങ്കുവെച്ചത്. ...

’20 വർഷങ്ങൾക്ക് ശേഷവും ഇതുപോലെ ചേർന്നിരിക്കണം’ – നൊമ്പരമായി ചിരഞ്ജീവി സാർജയുടെ അവസാന പോസ്റ്റ്

ചിരഞ്ജീവി സാർജയുടെ അപ്രതീക്ഷിതമായ മരണത്തിൽ നിന്നും സിനിമാലോകം മോചിതരായിട്ടില്ല. മുപ്പത്തിയൊൻപതാം വയസിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മലയാളികളുടെ പ്രിയ നടി മേഘ്‌ന രാജിന്റെ ഭർത്താവായിരുന്നു നടൻ ചിരഞ്ജീവി സാർജ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമുണർത്തുകയാണ് ചിരഞ്ജീവി സാർജയുടെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്. സഹോദരന്മാർക്കൊപ്പമുള്ള ചിത്രമാണ് മരണത്തിന് രണ്ടുദിവസം മുൻപ് ചിരഞ്ജീവി സാർജ പോസ്റ്റ് ചെയ്തിരുന്നത്....

ഈ ദുഃഖം അതിജീവിക്കാൻ മേഘ്‌നയ്ക്ക് സാധിക്കട്ടെ; ചിരഞ്ജീവി സാർജയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് മലയാള താരങ്ങൾ

നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സാർജയുടെ അകാല വിയോഗത്തിൽ ആദരാഞ്ജലിയർപ്പിച്ച് താരങ്ങൾ. മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ, നസ്രിയ നസീം, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിരഞ്ജീവിക്ക് ആദരാഞ്ജലികൾ അറിയിച്ചത്. 'നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായ്' എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. 'ഈ ദുഃഖം അതിജീവിക്കാൻ മേഘ്‌നയ്ക്ക് സാധിക്കട്ടെ' എന്ന്...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....