ഒരു ഓർമ്മ ചിത്രം; ചിരഞ്ജീവി സാർജയ്ക്കും മേഘ്‌നയ്ക്കുമൊപ്പമുള്ള ചിത്രവുമായി നസ്രിയ

July 25, 2020

കന്നഡ നടൻ ചിരഞ്ജീവി സാർജ വിടപറഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു. ഇപ്പോഴും അപ്രതീക്ഷിതമായ മരണത്തിൽ നിന്നും മോചിതരായിട്ടില്ല ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌നയും കുടുംബവും. മേഖ്നയുമായും ചിരഞ്ജീവിയുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു നടി നസ്രിയ. ചിരഞ്ജീവിയുടെ മരണ വാർത്ത ഏറെ നൊമ്പരത്തോടെ നസ്രിയയും പങ്കുവെച്ചിരുന്നു.

ഇപ്പോൾ ചിരഞ്ജീവിക്കും മേഘ്‌നയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നസ്രിയ. ഭായ് എന്നായിരുന്നു നസ്രിയ ചിരഞ്ജീവിയെ അഭിസംബോധന ചെയ്തിരുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചത്.

മാഡ് ഡാഡ് എന്ന ചിത്രത്തിൽ മേഘ്‌നയാണ് നസ്രിയയുടെ അമ്മ വേഷം ചെയ്തത്. അന്ന് മുതൽ അടുത്ത സുഹൃത്തുക്കളാണ് ഇവർ. മേഘ്‌നയുമായുള്ള സൗഹൃദം ചിരഞ്ജീവിയുമായും നസ്രിയ കാത്തുസൂക്ഷിച്ചിരുന്നു.

ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. ചിരഞ്ജീവി സാർജയുടെ അകാല വിയോഗത്തിൽ ആദരാഞ്ജലിയർപ്പിച്ച് മലയാള താരങ്ങളും രംഗത്ത് എത്തിയിരുന്നു. മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ, നസ്രിയ നസീം, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിരഞ്ജീവിക്ക് ആദരാഞ്ജലികൾ അറിയിച്ചത്.

Read More: 10 രൂപയ്ക്ക് രോഗികളെ ചികിത്സിച്ചു, കൊവിഡിനോടും പൊരുതി ജയിച്ചു; പാവങ്ങളുടെ രക്ഷകന് കണ്ണീരോടെ വിട

അതേസമയം, നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’. ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സാർജയുടെ സഹോദരനും നടനുമായ ധ്രുവ് സാർജ നിർമാതാക്കളെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ് സാർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു.

Story highlights-nazriya nazim shares photo of chiranjeevi sarja and mekhna raj