10 രൂപയ്ക്ക് രോഗികളെ ചികിത്സിച്ചു, കൊവിഡിനോടും പൊരുതി ജയിച്ചു; പാവങ്ങളുടെ രക്ഷകന് കണ്ണീരോടെ വിട

July 25, 2020
Dr C Mohan Reddy

ചെറിയ രോഗങ്ങളുമായി ആശുപത്രിയിൽ പോകണമെങ്കിൽ വരെ ആയിരക്കണക്കിന് രൂപ വേണ്ടിടത്ത് 10 രൂപയ്ക്ക് രോഗികളെ ചികിത്സിച്ച് ശ്രദ്ധനേടിയ ഡോക്ടറാണ് ഡോ. സി മോഹനൻ റെഡ്‌ഡി. ചെന്നൈ വില്ലിവാക്കത്തെ പാവങ്ങളുടെ രക്ഷകനായ ഡോക്ടറെ കാണാൻ ദിവസവും നൂറ് കണക്കിന് രോഗികൾ എത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയ ഡോക്ടറിന് കണ്ണീരോടെ വിട നൽകുകയാണ് വില്ലിവാക്കത്തെ ജനങ്ങൾ. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ അവസാന പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. മരണകാരണം ശ്വാസകോശ സംബന്ധമായ രോഗമാകാം എന്നാണ് റിപ്പോർട്ട്.

വില്ലിവാക്കത്തെ രോഗികളെ ചികിത്സിക്കുന്നതിനായി ഒരു ചെറിയ ആശുപത്രിയും വീടിനോട് ചേർന്ന് ഡോക്ടർ നിർമ്മിച്ചിരുന്നു. മുപ്പത് ബെഡുകളുള്ള അത്യാവശ്യ സൗകര്യങ്ങളോട് കൂടിയ ആശുപത്രി അവിടുത്തെ സാധാരണ ജനങ്ങൾക്ക് വലിയൊരു ആശ്വാസമായിരുന്നു.

ലോക്ക്ഡൗൺ കാലത്തും ഇവിടെ എത്തിയിരുന്ന രോഗികളെ അദ്ദേഹം ചികിത്സിച്ചിരുന്നു. ബന്ധുക്കൾ അദ്ദേഹത്തെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇവിടുത്തെ രോഗികളെ നോക്കാൻ ആളില്ല എന്ന കാരണത്താൽ അദ്ദേഹം എവിടേക്കും പോയിരുന്നില്ല.

Read also:‘കൊവിഡിനെ കുറിച്ച് ഞങ്ങൾ പറയുന്നതൊക്കെ അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് അപ്പോഴാണ് മനസിലായത്’- അല്ലിയുടെ കൊവിഡ് കുറിപ്പ് പങ്കുവെച്ച് സുപ്രിയ

ലോക്ക്ഡൗൺ സമയത്ത് പട്ടിണിയിലായ നിരവധിപ്പേർക്ക് അദ്ദേഹം ഭക്ഷണവും നൽകിയിരുന്നു. പത്തു വർഷത്തോളമായി പാവങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്ന അദ്ദേഹത്തെ തമിഴ്നാട് സർക്കാരും ആദരിച്ചിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിൽ മനം നൊന്തിരിക്കുകയാണ് വില്ലിവാക്കത്തെ ജനങ്ങൾ.

Story Highlights: chennais 10 rupee doctor passes away