government

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നതിന് നിയന്ത്രണം

കേരളത്തിൽ സൂപ്പർസ്പ്രെഡ് തടയാനായി ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നതിന് വിലക്കേർപ്പെടുത്തിയതായി സർക്കാർ ഉത്തരവ് ഇറക്കി. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു. കേരളത്തിൽ ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുകയാണ്. രോഗികളുടെ എണ്ണം ഇന്നും എണ്ണായിരം കടന്നു. സമ്പർക്ക രോഗബാധയാണ് ആശങ്കയുണർത്തുന്നത്. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 72339 പേരാണ്...

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി. ഇത് സംബന്ധിച്ച് ഉത്തരവ് നിർമല സീതാരാമനാണ് പ്രഖ്യാപിച്ചത്. നിലവിൽ 2020 മാർച്ച് 31 വരെയായിരുന്നു ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി. ഇത് അടുത്ത വർഷം മാർച്ച് 31 വരെയാക്കി. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട്...

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിയ പരീക്ഷകൾ മെയ് 26 മുതൽ തന്നെ ആരംഭിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് 26 മുതല്‍ 30 വരെ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാൽ അവര്‍ക്ക് പിന്നീട് വരുന്ന സേ പരീക്ഷയില്‍ റഗുലര്‍ ആയി...

രാജ്യത്ത് മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടി

രാജ്യത്ത് മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടി. മൂന്നാം ഘട്ട ലോക്ക്ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം കേന്ദ്രസർക്കാർ അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തുവിടും.. മഹാരാഷ്ട്രയും തമിഴ്നാടും നേരത്തെ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയിരുന്നു. നാലാം ഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിക്കും. എന്തൊക്കെ...

മുൻ ധനമന്ത്രി വി വിശ്വനാഥ മേനോൻ അന്തരിച്ചു

മുൻ ധനമന്ത്രി വി വിശ്വനാഥ മേനോൻ അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 1987 ലെ ഇ കെ നായനാർ മന്ത്രി സഭയിലെ അംഗമായിരുന്നു വി വിശ്വനാഥ മേനോൻ. രണ്ടുവട്ടം പാര്‍ലമെന്റ് അംഗവുമായിരുന്നു അദ്ദേഹം. സി പി എം നേതാവായിരുന്ന വിശ്വനാഥ മേനോൻ ഏറെക്കാലം ഫാക്ടിലെ ഇടതുയൂണിയന്‍ നേതാവായും...

കടലാക്രമണം; തീരപ്രദേശത്ത് സൗജന്യ റേഷൻ പ്രഖ്യാപിച്ചു…

കനത്ത മഴയും കടലാക്രമണവും രൂക്ഷമായതിനാൽ തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിൽ  ഇരുന്നൂറിലേറെ വീടുകളിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വെള്ളം കയറിയിരുന്നു. ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നുള്ള ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരപ്രദേശത്ത് താമസിക്കുന്നവർക്ക് സൗജന്യ...

പത്മഭൂഷൺ ഏറ്റുവാങ്ങി മോഹൻലാൽ…

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ.. ലാലേട്ടന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.. അതുകൊണ്ടുതന്നെ ഏറെ ആവേശത്തിലാണ് ആരാധകർ. Delhi: President Ram Nath Kovind confers Padma Bhushan award upon actor Mohanlal. #PadmaAwards pic.twitter.com/CFZejeale6 — ANI (@ANI) March 11, 2019 രാജ്യത്തെ ഏറ്റവും...

ഇത് കണ്ണൂരിന്റെ സ്വപ്ന സാക്ഷാത്കാരത്തി്റെ നിമിഷം..

22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂരില്‍ നിന്ന് വിമാനങ്ങൾ പറന്നു തുടങ്ങി. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടന്നു.മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യ സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു . 186 കന്നിയാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു....

ചിറകുവിരിച്ച് കണ്ണൂര്‍ …വിമാനം പറന്നുയരാൻ മിനിറ്റുകൾ മാത്രം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നു തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. 22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂരില്‍ നിന്ന് ഇന്ന് വിമാനം പറന്നുയരും. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടക്കും. രാവിലെ 9.55ന്  കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസായ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ...

സിനിമയെ സ്നേഹിക്കുന്നവർക്ക് സന്തോഷവാർത്തയൊരുക്കി ‘സിഫ്രാ’…

സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത... സിനിമ കാണാനും സിനിമയെക്കുറിച്ച് പഠനം നടത്താനും ആഗ്രഹിക്കുന്നവർക്കായി ചലച്ചിത്ര അക്കാദമിയുടെ അഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഒരു പുതിയ കേന്ദ്രം ആരംഭിച്ചു. മലയാളത്തിന്റെ എന്നത്തേയും പ്രിയനടൻ സത്യന്റെ പേരിൽ ആരംഭിച്ച സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സെന്റർ ഫോർ ഇൻഫർമേഷൻ ഫിലിം റിസേർച്ച് ആൻഡ് ആർക്കൈവ്‌സ് എന്ന സ്ഥാപനത്തിലൂടെ സിനിമയുടെ ചരിത്രമറിയുന്നതിനും സിനിമയെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുന്നതിനുമുള്ള...

Latest News

എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്; പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി മേഘ്നക്കുട്ടി….

മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ രസകരമായ കൊച്ചുവർത്തമാനങ്ങളുമായി...