prime minister

കൃത്യമായ ലോക്ക് ഡൗൺ പ്രഖ്യാപനം രാജ്യത്ത് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു- പ്രധാനമന്ത്രി

കൊവിഡ് മരണനിരക്കിൽ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ ഇളവുകളുടെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മരണനിരക്കിന്റെ കാര്യത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെങ്കിലും ലോക്ക് ഡൗൺ ഇളവുകൾ വന്നത് ജനങ്ങളിൽ അലംഭാവം സൃഷ്ടിച്ചു എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു. Read More: സൂം ചെയ്ത...

നാലാം ഘട്ട ലോക്ക് ഡൗൺ- പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

കൊവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകിട്ട് 4. 30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ മുതലായ ക്യാബിനറ്റ് മന്ത്രിമാരും പങ്കെടുക്കും. നാലാംഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച ചർച്ചകൾക്കാണെന്നാണ് സൂചന. മൂന്നാം ഘട്ട ലോക്ക്...

സ്വയം പര്യാപ്തത കൈവരിച്ചാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും- പ്രധാനമന്ത്രി

കൊവിഡ് പ്രതിസന്ധി ഇന്ത്യക്ക് ഒരേസമയം വെല്ലുവിളിയും അവസരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. കോടിക്കണക്കിനു ആളുകളാണ് വെല്ലുവിളി നേരിടുന്നത്. ഇത്തരമൊരു പ്രതിസന്ധി ലോകത്ത് ആദ്യമാണ്. ഉറ്റവർ നഷ്‌ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു-...

ലോക്ക് ഡൗൺ നീട്ടാൻ സാധ്യത; പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നലെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. വൈകിട്ട് മൂന്നു മണി മുതൽ രാത്രി ഒൻപതുവരെ വരെ വീഡിയോ കോൺഫറൻസ് നീണ്ടിരുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് ലോക്ക് ഡൗൺ നാലാം...

‘നന്ദി മമ്മൂക്ക,രാജ്യത്തിന് വേണ്ടത് ഇതാണ്’- നരേന്ദ്ര മോദി

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് നടൻ മമ്മൂട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മമ്മൂട്ടിക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. മമ്മൂട്ടിയുടെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദി നന്ദി അറിയിച്ചത്. 'നന്ദി മമ്മൂക്കാ. കൊവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യം ആവശ്യപ്പെടുന്നത് നിങ്ങളുടേത് പോലെയുള്ള സാഹോദര്യവും ഐക്യത്തിനു വേണ്ടിയുള്ള ഹൃദയം തൊടുന്ന അഭ്യര്‍ഥനയുമാണ്'....

‘ഇത് പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ’- പിന്തുണ അറിയിച്ച് മോഹൻലാൽ

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ ബോധവൽക്കരണ വീഡിയോകൾ മോഹൻലാൽ പങ്കുവയ്ക്കാറുണ്ട്. ഏപ്രിൽ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം കൊളുത്തലിന് പിന്തുണ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. പ്രധാനമന്ത്രി ആഹ്വാനം ചെയ്തതുപോലെ ഏപ്രിൽ അഞ്ചിന് വീടുകളിൽ ദീപം തെളിയിക്കണമെന്നും രാജ്യം മുഴുവൻ പകർച്ച വ്യാധിക്കെതിരെയുള്ള നിശബ്ദ യുദ്ധത്തിലേർപ്പെടുമ്പോൾ ഇത്...

‘നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം;ഇത് ജീവന്മരണ പോരാട്ടം’- പ്രധാനമന്ത്രി

നിർണായകമായ ദിനങ്ങളിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെയാണ് മുന്നേറുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും ജനങ്ങളെ അഭിസംബോധന ചെയ്തിരിക്കുകയാണ്. അസുഖ വ്യാപനത്തെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുമാണ് അദ്ദേഹം മൻ കി ബാത്തിൽ വ്യക്തമാക്കിയത്. കൊറോണയ്ക്ക് എതിരെ ജീവന്മരണ പോരാട്ടമാണ് നടക്കുന്നതെന്നും കടുത്ത...

‘അടച്ചുപൂട്ടലിനെ ഗൗരവമായി എടുത്ത് ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കുക’-പ്രധാനമന്ത്രി

കൊവിഡ്-19 ജാഗ്രത കൂടുതൽ കർശനമാക്കുകയാണ് രാജ്യം. എന്നാൽ പലരും നിരുത്തരവാദിത്തപരമായി പെരുമാറുന്നത് ആശങ്കയുണർത്തുന്നുമുണ്ട്. ഇപ്പോൾ പല സംസ്ഥാനങ്ങളും പൂർണമായും അടച്ചുപൂട്ടലിന്റെ വക്കിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ അടച്ചുപൂട്ടലിനെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നു പറയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലരും അടച്ചപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ലെന്നും ദയവായി സ്വയം സംരക്ഷിക്കണമെന്നും പ്രധാമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ...

“floccinaucinihilipilification” വാക്കിന്റെ അർഥം തിരഞ്ഞ് ആളുകൾ..

'ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍'.... ഞെട്ടണ്ട ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വാക്കാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍. ഇംഗ്ലീഷിലെ കടുകട്ടി വാക്കുകളുമായി മലയാളികളെ ഞെട്ടിക്കുന്ന തിരുവനന്തപുരം എം ബി ശശി തരൂരിന്റെ പുതിയ പ്രയോഗമാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍. പ്രധാന മന്ത്രി  നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുതിയ ബുക്കിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് നടത്തിയ ട്വിറ്റിലാണ് ശശി തരൂർ ഈ പുതിയ പ്രയോഗം നടത്തിയത്. മൂല്യമോ പ്രാധാന്യമോ ഇല്ലാതെ...

Latest News

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...