തൊബാമയുമായി അൽഫോൻസ് പുത്രനും ടീമും

February 2, 2018

പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രനും പ്രേമം ടീമും ഒന്നിക്കുന്ന   തൊബാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.  മൊഹ്സിൻ കാസിം സംവിധാനം ചെയ്യുന്ന തോബാമയുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോന്‍സ് തന്നെയാണ് പുറത്തുവിട്ടത്
പുതിയ ചിത്രത്തില്‍ പ്രേമത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാവരും എത്തുന്നുണ്ട്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങൾ തോബാമയിലും വേഷമിടുന്നുണ്ട്. അൽഫോൻസ് പുത്രനും സുകുമാർ തെക്കേപ്പാട്ടും ചേർന്ന് നിർമിക്കുന്ന എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.