‘ദൂരെ വഴികളിൽ’…’സ്വാതന്ത്ര്യം അർദ്ധരാതിയിൽ’ ആദ്യ ഗാനം പുറത്തിറങ്ങി..

March 26, 2018

അങ്കമാലി ഡയറീസിന് ശേഷം ആന്റണി വർഗീസ് നായകനാകുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ  പുറത്തിറങ്ങി. ശ്രീകുമാർ വക്കിയിൽ ആലപിച്ചിരിക്കുന്നു ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ജോപോളാണ്. ജെയ്ക് ബിജോയ് ആണ്  ‘കാതങ്ങൾ’എന്ന് തുടങ്ങുന്ന ഗാനത്തിന്റെ  സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ‘ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്നതാണ്.
പ്രശസ്ത സംവിധായൻ ബി ഉണ്ണികൃഷ്‍ണൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ദിലീപ് കുര്യനാണ്. സൂര്യ സിനിമാസിന്റെ ബാനറിൽ ബി സി ജോഷിയാണ് ചിത്രം നിർമിക്കുന്നത്. സംവിധായകനായ ലിജോ ജോസ് പല്ലിശേരി, നടൻ ചെമ്പൻ വിനോദ്, എന്നിവരും ചിത്രത്തിന്റെ സഹനിര്മാതാക്കളാണ്. ഫിനാൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനായ യുവാവിന്റെ വേഷത്തിലാണ് ആന്റണി ചിത്രത്തിൽ അഭിനയിക്കുന്നത്. അങ്കമാലി ഡയറീസിലെ വിൻസെന്റ് പെപ്പെയ്ക്ക് ശേഷം ശക്തമായൊരു കഥാപാത്രവുമായെത്തുന്ന ചിത്രത്തെപ്പറ്റി വലിയ പ്രതീക്ഷകളാണുള്ളതെന് ആന്റണി നേരെത്തെ വ്യക്തമാക്കിയിരുന്നു.കോട്ടയം, മംഗലാപുരം, ഓസ്ട്രേലിയ എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍.ലിറിക്കൽ വീഡിയോ കാണാം