യേശു ദാസിന്റെ ശബ്ദ സാമ്യവുമായി വന്ന ഗായകന് അന്താരാഷ്ട്ര പുരസ്‌കാരം….

June 18, 2018

യേശു ദാസിന്റെ ശബ്ദ സാമ്യവുമായി വന്ന യുവ ഗായകൻ അഭിജിത്ത് വിജയന് അന്താരാഷ്ട്ര പുരസ്‌കാരം.  ടൊറന്‍റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്, 2018ല്‍ മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്തിന്  ലഭിച്ചത്. ‘ആകാശ മിഠായി’ എന്ന ജയറാം ചിത്രത്തിലെ  ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് അഭിജിത്തിന് അവാർഡ് നേടിക്കൊടുത്തത്. അഭിജിത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്. അവാർഡ് വാർത്ത നടൻ ജയറാം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

‘ഭയാനകം’ എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനം സംസ്ഥാന  പുരസ്കാരത്തിനയായി അവസാന റൗണ്ട് വരെ  എത്തിയിരുന്നു. അർജുനൻ മാസ്റ്ററായിരുന്നു ഭയാനകത്തിന്റെ സംഗീതം നിർവഹിച്ചിരുന്നത് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.