ഫഹദിന്റെ വാക്കുകൾ സത്യമായി… നന്ദി ഫഹദ്, ‘അവളുടെ ചിറകുകൾക്ക് ശക്തിയായതിന്’-അഞ്ജലി മേനോൻ

June 13, 2018

അഞ്ജലി  മേനോൻ  സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വരികയാണ് നസ്രിയ ഫഹദ്. പൃഥ്വിരാജ്, പാർവതി എന്നിവർക്കൊപ്പം പ്രധാനകഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന നസ്രിയ നാല് വർഷങ്ങൾക്ക് ശേഷമാണ് അഞ്ജലി മേനോൻ ചിത്രത്തിലൂടെ തിരിച്ചെത്തുന്നത്. സിനിമയിലേക്ക് തിരിച്ച് വന്ന നസ്രിയയ്ക്ക് ആശംസകളുമായി ഫഹദ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫഹദിനും നസ്രിയയ്ക്കും ആശംസകളുമായി അഞ്ജലി രംഗത്തെത്തിയത്.

തന്റെ പഴയ ചിത്രം ബാംഗ്ലൂർ ഡേയ്സിന്റെ ലൊക്കേഷനിൽ വച്ച് ഉണ്ടായ ഒരു രസകരമായ  അനുഭവവും സംവിധായക ഫേസ്ബൂക്കിലൂടെ പങ്കുവെച്ചു. “വിവാഹം കഴിഞ്ഞാൽ നസ്രിയ ഫിലിം ഇൻഡസ്ടറി വിടുമെന്നുള്ള പൊതു സംസാരത്തെക്കുറിച്ച് ഞങ്ങൾ പറഞ്ഞപ്പോൾ, അഞ്‌ജലി നിങ്ങളുടെ അടുത്ത സിനിമയിൽ  നസ്രിയയെ കാസ്റ്റ് ചെയ്യൂ, അവൾ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലെന്ന് ആരാണ് കരുതുന്നത്” എന്നാണ് ഫഹദ് പറഞ്ഞത്.