ഒടുവിൽ ആ ഗായകനെ കണ്ടെത്തി; ആലപ്പുഴക്കാരൻ രാകേഷ് ഉണ്ണി ഇനി ഗോപി സുന്ദറിന്റെ ഗായകൻ, വൈറലായ വീഡിയോ കാണാം

June 30, 2018

ആലപ്പുഴ നൂറനാട് സ്വദേശി  രാകേഷ് ഉണ്ണി ഇനി ഗോപി സുന്ദറിന്റെ ഗായകൻ. കമലഹാസണ് ചിത്രം വിശ്വരൂപത്തിലെ ‘ഉനൈ കാണാമെ’ എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമത്തിലൂടെ വൈറലായ രാകേഷാണ് ഇപ്പോൾ താരമായിരിക്കുന്നത്. ഒരു പറമ്പിലിരുന്ന് രാകേഷ് പാടിയ പാട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗംയായിരുന്നു. വളരെ മനോഹരമായ രാകേഷിന്റെ ഗാനം കണ്ട സംഗീത സംവിധായകൻ ഗോപി സുന്ദർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇയാളുടെ വീഡിയോ പോസ്റ്റ് ചെയ്ത്. തനറെ അടുത്ത സിനിമയിൽ പാടാൻ  ഈ വലിയ ഗായകനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടത്.

ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ് ആലപ്പുഴ സ്വദേശി രാകേഷ് ഉണ്ണി എന്ന ഈ വലിയ ഗായകനെ കണ്ടെത്തിയത്. രാകേഷിന്റെ നമ്പറും ഫേസ്ബുക്ക് പേജിന്റെ ചിത്രവുമടക്കം സുഹൃത്തുക്കൾ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജിലെത്തി. ഉടൻ തന്നെ ഗോപി സുന്ദർ ആരാധകർക്ക് നന്ദി പറയുകയും ചെയ്തു.