ഐഐഎഫ്എ അവാർഡ് നിശയ്ക്ക് തിരിതെളിഞ്ഞു; മികച്ച നടൻ, നടി.. നോമിനേഷനുകൾ കാണാം ..

June 23, 2018

ബോളിവുഡിലെ താരനിരകൾ ഒന്നിക്കുന്ന 19 -മത്  ഐ ഐ എഫ് എ അവാർഡ് നിശ ആരംഭിച്ചപ്പോൾ ഇത്തവണത്തെ അവാർഡ് ജേതാക്കൾ ആരെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ വർഷം  ‘നീർജ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാഹിദ് കപൂർ  മികച്ച നടാനായും ആലിയ ഭട്ട് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരുപിടി നല്ല ചിതങ്ങൾ മികച്ച ചിത്രത്തിനായി മത്സരിക്കുമ്പോൾ, ഈ വർഷം അന്തരിച്ച നടി ശ്രീദേവിയെയും മികച്ച നടിമാരുടെ നോമിൽനേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവി മികച്ച നടിയായി നോമിനേറ്റ് ചെയ്യപ്പെട്ടത്.

ഐ ഐ എഫ് എ നോമിനേഷനുകൾ

മികച്ച ചിത്രങ്ങൾ..

ഹിന്ദി മീഡിയം, ബറേലി കി ബർഫി, ന്യൂട്ടൺ, തുംഹാരി തുലു, ടോയ്‌ലറ്റ് ഏക് പ്രേം കഥ

മികച്ച സംവിധായകൻ..

അശ്വനി അയ്യർ തിവാരി , സകാത് ചൗധരി, അനുരാഗ് ബസു, അമിത് വി മസൂർക്കർ, സുരേഷ് തൃവാണി

മികച്ച നടൻ..

ഇർഫാൻ ഖാൻ, രൺബീർ കപൂർ, ആദിൽ ഹുസൈൻ , രാജ്‌കുമാർ റാവു, അക്ഷയ് കുമാർ

മികച്ച നടി..

ആലിയ ഭട്ട്, ശ്രീദേവി,സൈറ വസിം, ഭൂമി പടനേക്കർ,വിദ്യ ബാലൻ

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് നിശ ജൂൺ  24 നായിരിക്കും അവസാനിക്കുക. ബോളിവുഡിലെ ഏറ്റവും വലിയ അവാർഡ് നിശ ബാങ്കോക്കിലെ  സിയാം നിറമേത് തിയേറ്ററിലാണ് അരങ്ങേറുന്നത്. ഏകദേശം 10 വർഷങ്ങൾക്ക് ശേഷമാണ് ബാങ്കോക്ക് ഐ ഐ എഫ് എ യ്ക്ക് വേദിയാകുന്നത്.

പ്രമുഖ താരനിരകളുടെ മ്യൂസിക്കൽ ഷോയോടുകൂടിയാണ് അവാർഡ് നിശ ആരംഭിച്ചത് . 24 നായിരിക്കും ബോളിവുഡ് താരനിരകൾ അണിനിരക്കുന്ന സ്റ്റേജ് പരുപാടികൾ. ബോളിവുഡ് താരനിരകൾ അണിനിരക്കുന്ന അവാർഡ് നിശയ്ക്ക് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.