ഇന്റർനാഷണൽ യോഗ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച പ്രകടനവുമായി കങ്കണ..

June 21, 2018

അന്താരാഷ്ട്ര യോഗ ദിനത്തിൽ ആരാധകർക്കായി യോഗ അഭ്യാസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിരവധി ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായി കങ്കണ റാവൂത് എത്തിയത്.

തികഞ്ഞ പൊഫസിനലിസത്തോടെ ചെയ്യുന്ന യോഗാഭ്യാസം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.  ലോകത്തിന്റെ ഏതു കോണിലായാലും താൻ ദിവസവും യോഗ ചെയ്യാറുണ്ടെന്നും കങ്കണ അറിയിച്ചു. 18 വയസുമുതൽ താൻ യോഗ അഭ്യസിക്കാറുണ്ടെന്നും തന്റെ സൗന്ദര്യത്തിന് പിന്നിൽ യോഗായുണ്ടെന്നും നേരത്തെ കങ്കണ വ്യക്തമാക്കിയിരുന്നു.