‘ബിഗ് ബ്രദറി’ൽ ലാലേട്ടന്റെ നായികയായി നയൻസ്

June 8, 2018

മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്‌ഷൻ കോമഡി ചിത്രം ‘ബിഗ് ബ്രദറി’ൽ മോഹൻലാലിൻറെ നായികയായി നയൻ താര എത്തുന്നു.  ‘വിസ്മയതുമ്പത്തി’ന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ്. ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടുകൂടി ‘ബിഗ് ബ്രദറി’ന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് പ്രതീക്ഷ.

മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം 2013 ൽ തിയേറ്ററുകളിൽ എത്തിയ  ലേഡീസ് ആൻഡ് ജെന്റിൽ മെൻ ആണ്. ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധയോടെയാണ് പുതിയ ചിത്രത്തിനുവേണ്ടി ഇരുവരും ഒരുങ്ങുന്നത്.

‘രണ്ടാമൂഴം’, ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, ‘ലൂസിഫർ’ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് മോഹൻ ലാലിപ്പോൾ. 2015 ൽ സിദ്ദിഖ്,  മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിച്ച ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിങ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് തമിഴകത്തുനിന്ന് ലഭിച്ചത്. ചിത്രത്തിന്റെ ഹിന്ദി വേർഷന് വേണ്ടിയുള്ള തിരക്കിലാണ് സംവിധായകനിപ്പോൾ.