നീരാളി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് ആഷിഖ് അബു

June 27, 2018

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘നീരാളി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ ആഷിഖ് അബു. ജൂലൈ 12 ന് തിയേറ്ററുകളിലെത്തുന്ന സിനിമ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.  ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ അഡ്വഞ്ചർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ട്രാവൽ ചിത്രമാണ് ‘നീരാളി’. സിനിമയിലെ നാസർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് ആഷിക്ക് അബു റിലീസ് ചെയ്തത്.

സാജൂ തോമസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 30വർഷങ്ങൾക്ക് ശേഷം മോഹൻലാലും നദിയ മൊയ്തുവും ഒരുമിക്കുന്നുവെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയായാണ് നദിയ എത്തുന്നത്. ഇരുവർക്കും പുറമെ സുരാജ് വെഞ്ഞാറമൂട്, പാർവതി നായർ, ദിലീഷ് പോത്തൻ, സായ് കുമാർ, ബിനീഷ് കോടിയേരി, മേഘ  മാത്യു, നാസർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂൺഷോട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.