ബോളിവുഡിലെ 26 വർഷത്തെ ഓർമ്മകൾ കോർത്തിണക്കിയ എസ്ആർകെയുടെ വീഡിയോ വൈറലാകുന്നു…വീഡിയോ കാണാം

ബോളിവുഡിലെ 26 വർഷത്തെ ജീവിത കഥ പറയുന്ന ഷാരൂഖ് ഖാന്റെ വീഡിയോ വൈറലാകുന്നു. ഞാൻ എസ് ആർ കെ എന്ന തലക്കെട്ടോടെ ഷാരൂഖ് ഖാൻ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. അഭിനയം ആരംഭിച്ചത് മുതൽ ജീവിതത്തിലുണ്ടായ എല്ലാ പ്രത്യേക നിമയ്ശ്ങ്ങളെക്കുറിച്ചും വീഡിയോയിലൂടെ എസ ആർ കെ പങ്കുവെച്ചു. ആറു മിനിറ്റ് ദൗർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
26 വർഷത്തെ ബോളിവുഡ് ജീവിതത്തിനിടയിൽ തന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും താരം നന്ദി പറയുന്നുണ്ട്. ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. ജീവിതത്തിലെ എല്ലാ വശങ്ങളെക്കുറിച്ചും വാചാലനാവുന്ന അദ്ദേഹം തന്റെ മകൻ ആറിന്റെ ജനനം മുതൽ അബ്രഹാമിന്റെ വരെയുള്ള ജീവിതവും ആരാധകരോട് പങ്കുവെച്ചു.
ഷാരൂഖിന്റെ സന്തോഷം ഭാര്യ ഗൗരി ഖാനാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഷാരൂഖ് ഖാന്റെ വീഡിയോ ഏറെ ആകാഷയോടെയും സ്നേഹത്തോടെയുമാണ് ആരാധകർ ഏറ്റെടുത്തത്.
26 years of precious memories… @iamsrk ❤ pic.twitter.com/wBq6gHMErE
— Gauri Khan (@gaurikhan) June 29, 2018