കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയുടെ സമ്മാനം…വാമോസ് ലിയോ വീഡിയോ കോണ്ടസ്റ്റിൽ ഒന്നാം സ്ഥാനം നേടി കേരളം

June 29, 2018

ലോകകപ്പുമായി ബന്ധപെട്ടു നടത്തിയ വാമോസ് ലിയോ വീഡിയോ തിരഞ്ഞെടുപ്പിൽ കേരത്തിൽ നിന്നുള്ള വീഡിയോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചി ചെല്ലാനത്ത് മെസ്സിയുടെ വലിയ ഫ്ലക്സ് സ്ഥാപിക്കുന്നതിന്റെ വീഡിയോയാണ് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിരവധി വിഡിയോകൾ പിന്തള്ളിക്കൊണ്ടാണ് ഈ വീഡിയോ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ലോകകപ്പിൽ അർജന്റീനയെയും മെസ്സിയെയും പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച  വീഡിയോകളാണ്  വാമോസ് ലിയോ കോണ്ടെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള വീഡിയോകളിൽ തിരഞ്ഞെടുക്കപ്പെട്ട വീഡിയോസ് മെസ്സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റായ മെസ്സി.കോമിലും വോട്ടിങ്ങിനായി പബ്ലിഷ് ചെയ്തിരുന്നു. ഇതിൽ കേരളത്തിൽ നിന്നുള്ള മൂന്ന് വീഡിയോകളാണ് ഏറെ ശ്രദ്ധയാകർഷിച്ചത്. ഇതിൽ നിന്നുമാണ് കൊച്ചി ചെല്ലാനത്തുനിന്നുമുള്ള വീഡിയോ തിരഞ്ഞെടുക്കപ്പെട്ടത്.

മെസ്സി കയ്യൊപ്പിട്ട ഫുട്ബോൾ ആയിരിക്കും സമ്മാനമായി ലഭിക്കുക. ചെല്ലാനത്തുള്ള ഒരു കൂട്ടം യുവാക്കൾക്കൊപ്പം ഫാദർ വിപിൻ മാളിയേക്കലാണ് മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.