വീണ്ടുമൊരു മാറക്കാന ദുരന്തം; അര്‍ജന്റീനയോട് തോറ്റ് ബ്രസീല്‍

November 22, 2023
Brazil lost against Argentina

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിന് ഹാട്രിക് തോല്‍വി. ആരാധകരുടെ തമ്മിലടിയും പൊലീസിന്‍റെ ലാത്തിച്ചാർജും ചുവപ്പു കാർഡുമടക്കം സംഭവബഹുലമായ മത്സരത്തില്‍ അർജന്‍റീയോട് തോറ്റ് ബ്രസീല്‍. പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡിയുടെ ബുള്ളറ്റ് ഹെഡ്ഡറിലാണ് വിശ്വവിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ കാനറികൾ വീണത്. ( Brazil lost against Argentina in Maracana )

മാറക്കാനയിൽ കാളി തുടങ്ങുതിന് മുമ്പ് അർജന്റീന ആരാധകരും ബ്രസീൽ ആരാധകരും ഗാലറിയിൽ ഏറ്റുമുട്ടിയതും പൊലീസ് ലാത്തി വീശിയതും തുടക്കത്തിൽ തന്നെ കളിയെ ബാധിച്ചിരുന്നു. മത്സരം ആരംഭിച്ചപ്പോൾ കളത്തിലും നിറയെ ഫൗളുകൾ കാണാനായി. എങ്കിലും രണ്ടാം പകുതിയിൽ കിട്ടിയ അവസരം മുതലെടുത്ത അർജന്റീന വിജയം ഉറപ്പിച്ചു.

മത്സരം പലപ്പോഴും പരുക്കൻ അടവുകൾക്ക് സാക്ഷിയായി. ഇരു ടീമുകളും ആകെ 42 ഫൗളുകളാണ് നടത്തിയത്. ഇതിൽത്തന്നെ 26 ഫൗളുകളും ബ്രസീലിന്റെ ഭഗത്തുനിന്നായിരുന്നു. 81-ാം മിനുട്ടില്‍ ബ്രസീല്‍ മധ്യനിര താരം ജോലിന്റന്‍ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ബ്രസീല്‍ മത്സരം പൂർത്തിയാക്കിയത്. റോഡ്രിഗോ ഡിപോളിനെതിരായ മോശം ടാക്കിളിനെ തുടർന്നാണ് ജോലിന്റന്‍ ചുവപ്പുകാർഡ് വാങ്ങിയത്.

Read Also: ആശാന് കൊടുക്കാൻ കടലോളം സ്നേഹം ഉള്ളിലുണ്ട്; ഇവാന്റെ ഇഷ്ടഗാനവുമായി ടീം കടുംകാപ്പി!

ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ചരിത്രത്തമെടുത്താൽ സ്വന്തം മൈതാനത്തെ ബ്രസീലിന്റെ ആദ്യ തോൽവിയാണിത്. അർജന്‍റീനയ്ക്ക് എതിരായ തുടർച്ചയായ നാലാം തോല്‍വി കൂടിയാണ് ബ്രസീല്‍ ഇന്ന് നേരിട്ടത്. 2021-ൽ മറക്കാനയിൽ നടന്ന കോപ അമേരിക്ക ഫൈനലിലും ലയണൽ മെസിയുടെ അർജന്റീനക്ക് മുന്നിൽ ബ്രസീലിന് അടിതെറ്റിയിരുന്നു.

Story highlights : Brazil lost against Argentina in Maracana