‘ആടി’ന് ശേഷം ‘ജൂണു’മായി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ്,ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

June 30, 2018

‘ആട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രം വരുന്നു. ജൂൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലൈ 11 ന് ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അങ്കമാലി ഡയറീസ്, ആട്-2 എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ. അങ്കമാലി ഡയറീസ് പോലെ തന്നെ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു.

ലിബിൻ വർഗീസ്  ജീവൻ ബേബി മാത്യു, അഹമ്മദ് കബീർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആട്-2 ന് ശേഷം ഫ്രൈഡേ ഫിലിംസ് മറ്റ് രണ്ട ബിഗ് പ്രോജെക്ട്കളും അനൗൺസ് ചെയ്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ-2 , ആട്-3  എന്നീ സിനിമകളാണ് ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്നത്.