”മാസല്ല ക്ലാസ്സാണ്”…ഇടിയുടെ പൂരവുമായി ചെങ്കൽ രഘു എത്തി; ‘പടയോട്ട’ത്തിന്റെ ട്രെയ്‌ലർ കാണാം…

July 25, 2018

മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോൻ വേഷമിടുന്നത്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രം തികച്ചും ഒരു കുടുംബ ചിത്രമായിരിക്കും.

ബിജു മേനോനൊപ്പം ചിത്രത്തിൽ സൈജു കുറുപ്പ്, ലിജോ ജോസ് പെല്ലിശ്ശേരി, ആണ് സിത്താര എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ചെങ്കൽ രഘു എന്ന കഥാപാത്രവും സംഘങ്ങളും കാസർഗോഡു മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ്പറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് പടയോട്ടവും നിർമ്മിക്കുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.