രാഷ്ട്രപതി ഭവനിലും കൈയ്യടി നേടി ‘ചലോ ജിത്തേ ഹേ’, ചിത്രത്തിന്റെ ട്രെയ്ലർ കാണാം..
ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലം ആസ്പദമാക്കിയ ഹ്രസ്വ ചിത്രം ‘ചലോ ജിത്തേ ഹേ’ രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിച്ചു. മങ്കേഷ് ഹഡവാലെ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സാന്നിധ്യത്തിലാണ് രാഷ്ട്രപതി ഭവനിലും രാജ്യ സഭ സെക്രട്ടറിയേറ്റിലും പ്രദർശിപ്പിച്ചത്. 32 മിനിറ്റ് സമയമുള്ള ഹ്രസ്വ ചിത്രം ‘ചലോ ജിത്തേ ഹേ’, നാരു എന്ന് പേരുള്ള ഒരു പയ്യനിലൂടെയാണ് കടന്നുപോകുന്നത്.
ചലോ ജിത്തേ ഹേ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ വിജയിക്കുന്നതെന്ന് മനസ്സിലാക്കിയ ഒരു കുട്ടിയുടെ കഥയാണ് പറയുന്നതെന്ന് സംവിധായകൻ മങ്കേഷ് ഹഡവാലെ പറഞ്ഞു. ചിത്രം നരേന്ദ്ര മോദിയുടെ ജീവിതമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും, ചിത്രത്തിലെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജീവിതവുമായി നിരവധി സമനാതകൾ ഉണ്ടെന്ന് ചിത്രം കണ്ട ചില വൃത്തങ്ങൾ വ്യക്തമാക്കി.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സാന്നിധ്യത്തിൽ രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിച്ച ചിത്രം പിന്നീട് രാജ്യസഭാ സെക്രട്ടറിയേറ്റിലും പ്രദർശിപ്പിച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയൽ, രവിശങ്കർ പ്രസാദ്, ജയന്ത് സിൻഹ, ജെ പി നഡ്ഡ, രാജ്യവർദ്ധ സിങ് റാത്തോഡ് തുടങ്ങി നിരവധി മന്ത്രിമാരും ചിത്രം കണ്ടു. ചിത്രത്തിന് മികച്ച പ്രതികരണം നൽകിയ ഇവർ ചിത്രത്തിലെ നാരുവിനെ അവതരിപ്പിച്ച ബാലതാരത്തിന് പ്രത്യക അഭിനന്ദനവും നൽകി.