സിംപിളായി തമിഴിന്റെ വൻമതിലും കടന്ന് ഒരു ചൈനീസ് യുവതി; വൈറലായ വീഡിയോ കാണാം
വളരെ സിംപിളായി തമിഴ് പറഞ്ഞ് സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങിയിരിക്കുകയാണ് ഒരു ചൈനീസ് യുവതി. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയുടെ വൻമതിലിനെക്കുറിച്ച് അനായാസം തമിഴിൽ സംസാരിക്കുന്ന ഈ പെൺകുട്ടി തമിഴിന്റെ വൻമതിലും കടന്നുവന്ന അടിക്കുറുപ്പോടെയാണ് ആനന്ദ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ലോകത്തിലെ ഏത് ഭാഷയും അനായാസം സംസാരിക്കാൻ സാധിക്കുന്നവരാണ് മലയാളികൾ. എന്നാൽ മറ്റുള്ളവർക്ക് വേറെ ഭാഷകളൊന്നും വഴങ്ങില്ലെന്നാണ് പൊതുവെ പറയുക. എന്നാൽ ഈ തെറ്റിദ്ധാരണകളൊക്കെ മാറ്റിമറയ്ക്കുന്നതാണ് ഈ പെൺകുട്ടിയുടെ പ്രകടനം. തമിഴ് വളരെ എളുപ്പത്തിൽ സംസാരിക്കുന്ന ഈ പെൺകുട്ടിയുടെ ഉച്ചാരണവും വളരെ കൃത്യമാണ്. ഈ പെൺകുട്ടിയ്ക്ക് ആശംസകളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.
Thanks for this video Ravi. Fun start to a Monday. Not easy to learn the accent & cadence of the language but this Chinese lady seems to have conquered the Great Wall of Tamil. Have to ask my buddy @MM_Murugappan if he approves..? pic.twitter.com/h3V8cr30Gm
— anand mahindra (@anandmahindra) July 30, 2018