ആരാധകർക്ക് ആവേശമായ നൃത്തച്ചുവടുമായി ഡാൻസിങ് അങ്കിൾ; വൈറലായ വീഡിയോ കാണാം..

July 5, 2018

ഡാൻസിങ്ങിലൂടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയ 46 കാരൻ സഞ്ജീവ് ശ്രീവാസ്തവയുടെ ഡാൻസ് നിരവധി ആളുകൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. അതേസമയം പുതിയ ഡാൻസ് പ്രകടനവുമായി എത്തിയിരിക്കുകയാണ്  സഞ്ജയ് ഖത്വാനി എന്ന മറ്റൊരു ഡാൻസിങ് അങ്കിൾ. ഒരു വിവാഹ പാർട്ടിക്കിടെ താരം ഡാൻസ് കളിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ പ്രകടനത്തിലൂടെ തിരക്കുപിടിച്ച താരമായി മാറിയ ഡാൻസിങ് അങ്കിൾ കഴിഞ്ഞ ദിവസം ഒരു ടി വി റിയാലിറ്റി ഷോയിലും എത്തിയിരുന്നു.

സഞ്ജീവ് ശ്രീവാസ്തവ ‘ആപ് കെ ആ ചാനെ സേ’ എന്ന ഗാനത്തിന് ചുവടുവച്ചാണ് ആദ്യമായി സോഷ്യല്‍ മീഡിയയിലെ താരമായി മാറിയത്. അതേ ഗാനത്തിന് തന്നെയാണ് നൃത്തചുവടുമായി ഈ അങ്കിളും എത്തിയിരിക്കുന്നത്. അന്ന് ശ്രീവാസ്തവയുടെ ഡാൻസ് വീഡിയോ ബോളിവുഡ് താരങ്ങളടക്കം നിരവധി ആളുകൾ  ഷെയര്‍ ചെയ്തിരുന്നു. കൂടാതെ സിനിമാതാരം ഗോവിന്ദ, മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാന്‍ തുടങ്ങി നിരവധി ആളുകളാണ് സ‌ഞ്ജീവിനെ പ്രശംസിച്ച് രം​ഗത്തെത്തിയത്. എന്നാൽ ഈ ഡാൻസിംഗ് അങ്കിളിനും പ്രശംസയുമായി നിരവധി ആളുകൾ രംഗത്തെത്തിക്കഴിഞ്ഞു.

ഹൃത്വിക് റോഷന്റെ കഹോന പ്യാർ ഹേ എന്ന ഗാനത്തനൊപ്പമാണ് പിന്നീട്  സഞ്ജീവ് ചുവടുവെച്ചത്. നൃത്തത്തിന്റെ മഹാ​ദേവനായ ഹൃതിക് റോഷന് സമർപ്പിക്കുന്നു എന്ന തലക്കെട്ടോടുകൂടി സഞ്ജീവ് തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.  മീഡിയയിലൂടെ തരംഗമായ  ഈ ഡാൻസിങ് അങ്കിളിന്റെ അടുത്ത പ്രകടനത്തിനായ്  കാത്തിരിക്കുകയാണ് ആരാധകർ. വൈറലായ വീഡിയോ കാണാം..