ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത; ‘ലോകകപ്പിൽ പന്തു തട്ടാൻ ഇനി ഇന്ത്യയ്ക്കും സാധ്യത..

July 14, 2018

ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ  ഇപ്പോൾ ലോകകപ്പിന്റെ ആവേശത്തിലാണ്. ഒരു മാസം നീണ്ടു നിന്ന ലോകകപ്പിന്റെ നിർണായക നിമിഷങ്ങൾക്ക് മുന്നിൽ ചങ്കിടിപ്പോടെ ഇരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ….അതേസമയം   ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് ഫിഫ ടീം…അടുത്ത ലോകകപ്പിൽ കൂടുതൽ  ടീമുകൾക്ക് അവസരം നൽകുക വഴി   ഫുട്ബോൾ മാമാങ്കത്തിൽ  ഇന്ത്യൻ പ്രാതിനിധ്യത്തിനുള്ള സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ് ഫിഫ .

2022ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് നടത്തിയിരിക്കുന്നത്. 32 ടീമുകള്‍ക്ക് പകരം ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കാനാണ് വഴിയൊരുങ്ങുന്നത്. ഇത്തരത്തിൽ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിച്ചാൽ ഇന്ത്യക്കും കളിക്കാനാകുമെന്നാണ് സൂചന.  ഫിഫ പ്രസിന്ഡറ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. അടുത്ത മാസം നടക്കുന്ന ഫിഫ സംയുക്ത സമ്മേളനത്തില്‍ ഇത് സംബന്ധിച്ച്  അന്തിമ തീരുമാനം ഉണ്ടാകുമെന്നും ജിയാനി പറഞ്ഞു.

1998 മുതൽ  ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം  32 ആണ്. അതേസമയം  ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ലോകകപ്പില്‍  ഇനിമുതൽ 48 ടീമുകളെ കളിപ്പിക്കും എന്നദേഹം അറിയിച്ചിരുന്നു.. ഫിഫയുടെ ഫുട്‌ബോള്‍ വികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ 2022ല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയും ഉണ്ടാകും.